സ്പ്രിംഗ്ളര്‍ കരാറിന്റെ എല്ലാ രേഖകളും സര്‍ക്കാര്‍ പരസ്യമാക്കി

സ്പ്രിംഗ്ളര്‍ കരാറിന്റെ എല്ലാ രേഖകളും സര്‍ക്കാര്‍ പരസ്യമാക്കി.ഏപ്രില്‍ 1 2നാണ് കരാര്‍ പുറത്ത് വിട്ടത് മുന്‍കാല പ്രാബല്യത്തോടെ കരാര്‍ ഒപ്പിട്ടത്.വിവാദ കരാറുമായി ബന്ധപ്പെട്ട രേഖകളും സര്‍ക്കാര്‍ പുറത്തു വിട്ടു.മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ് കരാര്‍ കാലാവധി.
സ്പ്രിംഗ്ളര്‍ ഐടി സെക്രട്ടറിക്കയച്ച കത്തുകളും ഇന്ന് പുറത്ത് വിട്ടു. കത്തുകള്‍ നല്‍കിയത് ഏപ്രില്‍ 11നും പന്ത്രണ്ടിനുമാണ്.വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് വിശദീകരണം.വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും,കമ്പനി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
വിവരങ്ങളുടെ സമ്പൂര്‍ണ്ണ അവകാശം സര്‍ക്കാരിനാണെന്ന് സ്പ്രിംഗ്ളര്‍ കമ്പനിയും വിശദീകരിക്കുന്നുണ്ട്.സര്‍ക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാല്‍ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നല്കിയ കത്തില്‍ പറയുന്നുണ്ട്.വിവരങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ സ്പ്രിംഗ്ളറിന് അനുമതിയില്ലെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
പത്താം തീയതിയാണ് പ്രതിപക്ഷ നേതാവ് സ്പ്രിംഗ്ളര്‍ കരാറിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വാത്താസമ്മേളനം വിളിച്ചത്.
സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയത് തട്ടിക്കൂട്ട് കരാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കോവിഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കമ്പനിക്കു നല്‍കണമെന്നായിരുന്നു തദ്ദേശ വകുപ്പിന്റെ ഉത്തരവ്.വിവരങ്ങള്‍ സ്പ്രിന്‍ക്ലറുടെ സെര്‍വറില്‍ ശേഖരിക്കാനും നിര്‍ദേശമുണ്ടായിരുന്നു.വിവാദമായപ്പോള്‍, കമ്പനിയുടെ സബ് ഡൊമൈനില്‍നിന്ന് സര്‍ക്കാര്‍ വിലാസത്തിലുള്ള പുതിയ സബ് ഡൊമൈനിലേക്കു വിവരങ്ങള്‍ മാറ്റിയതായി ഐടി വകുപ്പ് വിശദീകരിച്ചെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് തദ്ദേശവകുപ്പില്‍നിന്ന് ഇറങ്ങിയിട്ടില്ല. ഇനി ഉത്തരവിറങ്ങിയാലും ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ പോകുന്നത് സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ സെര്വറിലേക്കായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, തദ്ദേശ, ആരോഗ്യ മന്ത്രിമാര്‍ക്ക് ഈ കരാര്‍ സംബന്ധിച്ച് അറിവില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രിയോട് ചോദിച്ചാലും അവ്യക്തമായ മറുപടിയാണ്.പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ ഐടി സെക്രട്ടറി വിശദീകരണക്കുറിപ്പ് ഇറക്കി. അതിനിടെ ഐടി സെക്രട്ടറിയുടെ വിഡിയോ സ്പ്രിന്‍ക്ലറിന്റെ പരസ്യത്തില്‍നിന്നു നീക്കി.മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ പരസ്യം നീക്കം ചെയ്തത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കരാര്‍ സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.പ്രളയ കാലത്തും ഈ കമ്പനി പ്രവര്‍ത്തിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.