KERALA

സ്പ്രിന്‍ക്‌ളര്‍ വിവാദം: ബി.ജെ.പിയില്‍ രണ്ട് ചേരി, സംസ്ഥാന അദ്ധ്യക്ഷന്റെ നിലപാടിനെതിരെ എം.ടി രമേശ്

തിരുവനന്തപുരം: സ്പ്രിന്‍ക്‌ളര്‍ വിവാദത്തില്‍ ബി.ജെ.പിയില്‍ രണ്ട് ചേരി. കരാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റ നിലപാട് തള്ളി എം.ടി രമേശ് രംഗത്തെത്തി. കരാറിനെ കുറിച്ച് സി.ബി.ഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എം. ടി രമേശ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യാന്തര ബന്ധമുള്ള കരാര്‍ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐ തന്നെ വേണമെന്നാണ് രമേശ് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്.മറ്റുള്ള അന്വേഷണങ്ങള്‍ ഓപ്പറേഷന്‍ വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂ എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, കരാറിലെ അഴിമതിയെ കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും അത് കൊണ്ടാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതെന്നുമാണ് കെ സുരേന്ദ്രന്‍ പക്ഷം വിശദീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. അത് കോടതിയില്‍ നില്‍ക്കില്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്നും ഇവര്‍പറയുന്നു.കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് അതൃപ്തിയുണ്ട്. അത് ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴും പുറത്തുവരുന്നുമുണ്ട്.

Tags
Show More

Related Articles

Back to top button
Close