KERALANEWS

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ റിപ്പോര്‍ട്ട് വായിക്കുന്നത് നന്നാവും: വിഡി സതീഷന്‍

തിരുവനന്തപുരം:സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും പരിഹസിച്ചവര്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവെക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് വി.ഡി സതീശന്‍. എന്നിട്ട് ഇതെല്ലാം ചെയ്തത് ശിവശങ്കറാണെന്ന് റിപ്പോര്‍ട്ട് പറയുന്നുവെന്നും അപ്പോള്‍ ഈ നാല് വര്‍ഷം കേരളം കണ്ടത് ശിവശങ്കര്‍ ഭരണമായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വി.ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സ്പ്രിംഗ്‌ളര്‍ വിവാദം വന്നപ്പോള്‍ പ്രതിപക്ഷ നേതാവിനെയും ഞങ്ങളെയും പരിഹസിച്ചവര്‍ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. പ്രതിപക്ഷം പറഞ്ഞതെല്ലാം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. 1.നടപടിക്രമങ്ങള്‍ പാലിച്ചില്ല. 2.തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഫയല്‍ കണ്ടില്ല. 3.നിയമവകുപ്പിന്റെ പരിശോധന നടന്നില്ല. 4.ധനകാര്യ പരിശോധനയും നടന്നില്ല. 5.ഡാറ്റാ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ല. 6.വിദേശകമ്പനിയുമായി കരാറിലേര്‍പ്പെടുമ്പോള്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല.

സ്പ്രിംഗ്‌ളര്‍ വന്നില്ലെങ്കില്‍ കേരളത്തിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദം. കമ്മറ്റി വേറൊന്നു കൂടിപറയുന്നു, എല്ലാം ചെയ്തത് ശിവശങ്കര്‍ മാത്രമായിരുന്നുവെന്ന്

അപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷക്കാലം കേരളം കണ്ടത് ശിവശങ്കര്‍ ഭരണമായിരുന്നു എന്ന് സാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close