‘സ്ഫടികം 2’ സംഭവിക്കാന്‍ പാടില്ല

കോട്ടയം : മലയാള സിനിമാ ചരിത്രത്തിലെ അതുല്യമായ ഒരേടാണ് സ്ഫടികം. മലയാളത്തിലെ എക്കാലത്തെയും സുപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്ന്. ആ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന വാര്‍ത്ത വന്ന മുതല്‍ സിനിമ വീണ്ടും മലയാളത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. മോഹനന്‍ലാലും തിലകനും എല്ലാം അഭിനയിച്ച് അതുല്യമാക്കിയ സിനിമ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളത്തില്‍ ചര്‍ച്ചയായി.
സിനിമയ്ക്ക് ഇന്ന് കാലത്ത് ഒരു രണ്ടാം ഭാഗം ഇറങ്ങുക സാധ്യമല്ലെന്നു പറയുകയാണ് സിനിമ സംവിധാനെ ചെയ്ത്ത ഭദ്രന്.സ്ഫടികം രണ്ട് സംഭവിക്കാന്‍ പാടില്ല എന്തെല്ലാല് അത് വര്‍ഷങ്ങള്‍ അപ്പുറമുള്ള ഒരു കാലത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അന്നത്തെ കാലത്തെ രക്ഷിതാകള്‍ക്കും അധ്യാപകര്‍ക്കും ഒരു തിരുത്തായിരുന്നു ആ സിനിമ എന്നും ഭദ്രന് പറയുന്നു.മക്കളെ സ്വയം കെട്ടിപടുകാന് വിടുകയാണ് വേണ്ടത് അവരുടെ വളര്‍ച്ചയ്ക്കു വേണ്ട ഗ്രീസ്സ് ഒഴിച്ചു കൊടുക്കുക മാത്രമാണ് രക്ഷിതാകല് ചെയ്യേണ്ടത് അല്ലാതെ നമമ്മുടെ വഴിക്ക് അവര്‍ വരണം എന്ന് വാശിപ്പിടിക്കരുത് എന്നും അദ്ദേഹം പറയുന്നു. അന്നത്തെ കാലത്ത് ഭൂരിഭാഗം രക്ഷിതാകളും അങ്ങനെയായിരുന്നു. അവര്‍ക്കെല്ലാം മുമ്പില്‍ ഒരു തിരുത്ത് അവതരിപ്പിക്കുകയാണ് സ്ഫടികം എന്ന സിനിമ എന്നും സംവിധായകന് പറയുന്നു. അതിനാല്‍ തന്നെ ഇന്നത്തെ കാലത്ത് സ്ഫടികത്തിനൊരു രണ്ടാം ഭാഗം ഉണ്ടായാല്‍ അത് ശുദ്ധ ഭോഷ്കാവും എന്നും അദ്ദേഹം പറയുന്നു. മീഡിയാ മംഗളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.