സ്മിതാ മേനോന് വിവാദത്തില്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്

തിരുവനന്തപുരം: അബുദാബി മന്ത്രിതല സമ്മേളനത്തില്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനൊപ്പം ഉയരുന്ന മറ്റൊരു പേരാണ് സ്മിതാ മേനോന്. ഡ്രംബീറ്റ്സ് എന്നപേരില്‍ പിആര്‍ ഏജന്‍സി നടത്തുന്ന മഹിളാ മോര്‍ച്ച നേതാവാണ് സ്മിത മേനോന്. സ്മിതയെ സമ്മേളനത്തില്‍ പങ്കെടുപ്പിച്ചത് തന്റെ അനുമതിയോടെയാണെന്ന് മുരളീധരന് തന്നെ ഒടുവില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പത്രപ്രതിനിധി എങ്ങിനെ മന്ത്രിതല സമ്മേളനത്തിന്റെ വേദിയില്‍ കയറിയെന്ന ചോദ്യത്തിന് ഇനി മുരളീധരന് മറുപടി പറയേണ്ടിവരും.ഗുരുതരമായ ചട്ടലംഘനം കേന്ദ്ര ഏജന്‍സികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് വേറെ പ്രശ്നം. പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് ഇതില്‍ പരാതി ലഭിച്ചിട്ടുണ്ട്. സ്വര്‍ണകള്ളക്കടത്തും പ്രോട്ടോക്കോള്‍ ലംഘനവും ഒരേതരത്തില്‍ കാണാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ ആദ്യ ന്യായീകരണം.
2019 നവംബറിലാണ് ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനം അബുദാബിയില്‍ ചേര്‍ന്നത്. മന്ത്രിമാര്‍ക്കുപുറമെ പ്രത്യേക ക്ഷണിതാക്കള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഈ സമ്മേളനത്തിലാണ് വനിതാ നേതാവ് പങ്കെടുത്തത്. നഗ്നമായ ചട്ടലംഘനമാണ് കേന്ദ്രസഹമന്ത്രി നടത്തിയത്. മന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ഉള്‍പ്പെടാത്തയാള്‍ വേദി പങ്കിട്ടതാണ് സംശയമുണര്‍ത്തുന്നത്.അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കേണ്ടത് താനാണോയെന്നാണ് മന്ത്രിചോദിച്ചിരുന്നു. സ്മിത മേനോന് മാത്രമല്ല അനുമതി കിട്ടിയതെന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം പങ്കെടുത്ത സമ്മേളനത്തില്‍ അനുമതി ചോദിച്ചിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും അനുമതി കിട്ടിയേനെയെന്നും മുരളീധരന് വിശദീകരിക്കുന്നു.സ്മിത മേനോന് ഇരുന്നത് വേദിയില്‍ അല്ലെന്ന് ആവര്‍ത്തിച്ച മുരളീധരന് അവരുടെ ഫേസ്ബുക്ക് പോസ്റ്റും കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വായിച്ച
എല്‍ജെഡി നേതാവ് സലീം മടവുരാണ് ഇതിനെസംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. സ്മിത നയതന്ത്ര സംഘത്തിലുണ്ടായിരുന്നില്ലെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പരാതി.എന്നാല്‍ ജഞ ഏജന്റ് എന്ന നിലയില്‍ ആണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് സ്മിതാ മേനോന്റെ വിശദീകരണം. ആര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ കോണ്‍ഫറന്‍സ് ആയിരുന്നു അതെന്നും ചിലവ് സ്വയം വഹിച്ചതാണെന്നും
മുരളീധരന്റെ അനുമതിയോടെയാണ് പങ്കെടുത്തതെന്ന് ഫേസ്ബുക്കില്‍ സ്മിതാ മേനോന് കുറിച്ചു. മീഡിയ എന്‍ട്രി ഉണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ സമാപന ദിവസം വന്നോളാന്‍ അനുവാദം തന്നു. സ്വന്തം ചെലവിലാണ് കൊച്ചിയില്‍നിന്ന് പോയത്’- കുറിപ്പില്‍ പറയുന്നു.ഞായറാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ഞാനെങ്ങനെ അനുമതി കൊടുക്കാനെന്ന് ആദ്യം ചോദിച്ച മുരളീധരന് പിന്നീട് തിരുത്തേണ്ടിവന്നു. സ്മിത മേനോന്റെ കുറിപ്പ് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വേദിയില്‍നിന്ന് താഴേക്കിറങ്ങിവന്ന് തിരുത്തിപ്പറഞ്ഞത്. എന്തായാലും വിവാദങ്ങളിലേക്ക് മറ്റൊരു സ്ത്രീ സന്നിധ്യം കൂടി എത്തിയിരിക്കുകയാണ്.