KERALANEWS

സ്വകാര്യ റിസോര്‍ട്ടിലേക്ക് ആദിവാസിപെണ്‍കുട്ടികളെ ജോലിക്കായി വിളിക്കുന്നു; മുന്നൂറ് രൂപ ദിവസക്കൂലിയില്‍ ഇഷ്ടസമയത്തു ജോലി ചെയ്യാം

കോന്നി: കോന്നി വന മേഖലയിലെ സ്വകാര്യവ്യക്തിയുടെ റിസോര്‍ട്ടിലേക്ക് ആദിവാസിപെണ്‍കുട്ടികളോട് ജോലിക്കായി വരാന്‍ ആവശ്യപ്പെട്ടു. 300 രൂപ ദിവസക്കൂലിക്കാണ് ആദിവാസിപെണ്‍കുട്ടികളെ ജോലിക്ക് ക്ഷണിക്കുന്നത്. ഇഷ്ടമുള്ള സമയത്ത് ഇവര്‍ക്കു ജോലിയും ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത്. കോന്നി സ്വദേശി തന്നെയായ സ്വകാര്യ വ്യക്തിയുടേതാണ് ഈ റിസോര്‍ട്ട്.
പെണ്‍കുട്ടികളുടെ അമ്മമാരോടാണ് റിസോര്‍ട്ട് അധികൃതര്‍ ആവശ്യം പറഞ്ഞത്. ഇതില്‍ സംശയതോന്നിയ കുട്ടികള്‍ ജോലിക്കു പോകാന്‍ വിസമ്മതിച്ചു. തങ്ങളുടെ സുരക്ഷിതത്വക്കുറവ് ഭയന്ന കുട്ടികള്‍ ചില സാമൂഹ്യ പ്രവര്‍ത്തകരോട് കാര്യം പറയുകയായിരുന്നു. അധികം നാളുകളായില്ല ഇത്തരമൊരു റിസോര്‍ട്ട് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. സീരിയലിന്റെ ആവശ്യത്തിനായിട്ടാണ് റിസോര്‍ട്ട് പണിതിരിക്കുന്നത് എന്നാണ് ഇയാള്‍ പ്രദേശവാസികളോട് പറഞ്ഞിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് അധികൃത ശ്രദ്ധയും റിസോര്‍ട്ടിലേക്ക് എത്തിയത്. റിസോര്‍ട്ട് അനധികൃതമാണോ എന്നകാര്യത്തില്‍ വ്യക്തത ഇല്ല. കൃത്യമായ രേഖകളോടെയും അനുവാദത്തോടെയുമാണോ ഇത് പ്രവര്‍ത്തിക്കുന്നത് എന്നും സംശയമുണ്ട്. അടുത്ത ദിവസം തന്നെ റിസോര്‍ട്ടിന്റെ രേഖകളെല്ലാം തന്നെ ഹാജരാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close