KERALANEWS

സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ന്നവര്‍ക്കും സഹായഹസ്തവുമായി കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍

കോവിഡ് രണ്ടാംഘട്ടം രൂക്ഷമായി നിലനില്‍ക്കെ എത്തിയ ന്യൂനമര്‍ദ്ദവും ജനങ്ങളെ ആശങ്കയിലെക്കെത്തിക്കുമ്പോള്‍ സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ന്നവര്‍ക്കുമായുള്ള സൗജന്യ ഭക്ഷണ വിതരണം കേരളമാകെ വിപുലീകരിച്ച് കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍. സ്വകാര്യ സുരക്ഷാ ഏജന്‍സി ഓണേഴ്സിന്റെ സംഘടന ആയ കേരള പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്‌സാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറ്റൊരധ്യായം തുറന്നിരിക്കുന്നത്.

കടല്‍ ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം നിവാസികള്‍ക്കു വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുവാനുള്ള നടപടികളും അസോസിയേഷന്‍ കൈക്കൊണ്ടിട്ടുണ്ട്. സ്നേഹാര്‍ദ്രം 21 എന്ന പേരില്‍ സംഘടനയുടെ ഈ വര്‍ഷത്തെ പരിപാടികള്‍ ഏകീകരിക്കുകയും ചെയ്തു. രണ്ടാം ഘട്ടമായി കോവിഡ് 19 മൂലം മരണം സംഭവിച്ച സുരക്ഷാ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയും ചെയര്‍മാന്‍ റിട്ട. ലെഫ്റ്റനന്റ് കമാന്‍ഡന്റ് അനില്‍ കുമാര്‍ ബി. നായരുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചു.

സംഘടനയുടെ ഉപദേഷ്ടാക്കളായ മേജര്‍ രവി, മേജര്‍ രഘുനാഥ് എന്നിവര്‍ സ്‌നേഹാര്‍ദ്രം 21 നു ആശംസകള്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ ഉള്ളതിനാല്‍ ഓണ്‍ലൈന്‍ ആയി നടന്ന മീറ്റിങ്ങില്‍ പ്രസിഡന്റ് സൈഫുദ്ധീന്‍, സെക്രട്ടറി രാജപ്പന്‍ നായര്‍, ട്രെഷറര്‍ തോമസ് ചാര്‍ളി, മുഖ്യ രക്ഷാധികാരി സുബ്രമണ്യന്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close