TECH

സ്വതന്ത്രമായി നിലയുറപ്പിച്ച് പോകോ


ഷവോമിയുടെ ഉപ ബ്രാന്റായ പോകോ കമ്പനി നിയന്ത്രണത്തില്‍ നിന്നും വേര്‍പെടുന്നു. ഇനി മുതല്‍ ഷാവോമിയുടെ കീഴില്‍ നിന്നും മാറി സ്വതന്ത്രമായൊരു സംഘം പോകോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കും. വിപണിയില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും നയങ്ങള്‍ സ്വീകരിക്കാനും പോകോയ്ക്ക സാധിക്കും.
2018 ല്‍ ഷാവോമി തുടക്കമിട്ട പോകോ ആദ്യമായി വിപണിയിലിറക്കിയ പോകോ എഫ് 1 ന് വലിയ ജനപ്രീതിയാണുള്ളത്. ആദ്യ ഫോണ്‍ പുറത്തിറക്കിയെങ്കിലും മറ്റൊരു ഫോണ്‍ ഇതുവരെ പോകോ പുറത്തിറക്കിയിട്ടില്ല.

പോകോ എഫ് 2 ഫോണുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ നിലവിലുണ്ടെങ്കിലും സ്ഥിരീകരണങ്ങളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ജനപ്രിയ ഫോണ്‍ ശ്രേണിയായിരുന്ന റെഡ്മിയെ ഒരു സ്വതന്ത്ര ബ്രാന്റായി ഷാവോമി പ്രഖ്യാപിച്ചിരുന്നു. പോകോയെ പുനസംഘടിപ്പിക്കുകയും സ്വതന്ത്ര ബ്രാന്റാക്കി മാറ്റുകയും ചെയ്യുന്നതോടെ ബ്രാന്റ് വീണ്ടും സജീവമാവും. ഇതോടെ പോകോ ഫോണുകള്‍ വീണ്ടും വിപണിയിലെത്തിത്തുടങ്ങിയേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close