INDIANEWS

സ്വതന്ത്രമായ ഇന്‍സ്റ്റിറ്റൂഷ്യനും മാധ്യമപ്രവര്‍ത്തനവും ഉറപ്പുവരുത്തൂ, അപ്പോള്‍ പ്രതിപക്ഷമെന്തെന്ന് കാണിച്ചു തരാം: രാഹുല്‍ഗാന്ധി

പട്യാല:സ്വതന്ത്രമായ ഇന്‍സ്റ്റിറ്റൂഷ്യനും മാധ്യമപ്രവര്‍ത്തനവും ഉറപ്പുവരുത്തൂ, അപ്പോ കാണിച്ചു തരാം പ്രതിപക്ഷമെന്താണ്. പിന്നെ ഈ സര്‍ക്കാരിന് തുടരാനാവില്ലെന്നും രാഹുല്‍ഗാന്ധി
പഞ്ചാബിലെ പട്യാലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജനാധിപത്യ സംവിധാനത്തിന്റെ, ഫ്രെയിംവര്‍ക്കിന്റെ ഒരു ഭാഗമാണ് പ്രതിപക്ഷം. പ്രതിരോധം തീര്‍ക്കുന്ന ഒരു സംവിധാനം. അതിനു പക്ഷേ സ്വതന്ത്രമായ ഭരണഘടനാ സ്ഥാപനങ്ങളും ഫ്രീ പ്രസുമുണ്ടാവണം (സ്വതന്ത്ര മാധ്യമങ്ങള്‍). അപ്പോഴേ അതിന് കൃത്യമായി പ്രവര്‍ത്തിക്കാനാവൂ. ഇവിടെ അതില്ല! അതില്ലാത്തയിടത്ത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പരിമിതമായിപ്പോവും. സ്വതന്ത്രമായ ഇന്‍സ്റ്റിറ്റൂഷ്യനും
വിചിത്രമാണ് ഈ രാജ്യത്തെ കാര്യങ്ങള്‍. സ്വന്തം അതിര്‍ത്തിയിലേക്ക് മറ്റൊരു രാജ്യം കടന്നു കയറിയാല്‍ ലോകത്തെ ഏത് ചെറുരാജ്യവും ഒച്ചവയ്ക്കും. പക്ഷെ ഇവിടെ ആരും മിണ്ടുന്നില്ല!

ഉത്തര്‍പ്രദേശിലെ സംഭവം നോക്കൂ. ഒരു പാവം ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി, അവളുടെ കഴുത്ത് പൊട്ടി മരിക്കുന്നു! അപ്പോഴും മാധ്യമങ്ങളടക്കം നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close