KERALANEWSTop News

സ്വതന്ത്രയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ ലതിക സുഭാഷ്; ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാലും വേണ്ടെന്നും നിലപാട്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത പ്രതിഷേധത്തിനാണ് കഴിഞ്ഞ ദിവസം കെപിസിസി ആസ്ഥാനം സാക്ഷ്യം വഹിച്ചത്. അവ​ഗണന സഹിക്കാനാകാതെയാണ് മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് തന്റെ പദവി രാജിവെക്കുകയും ഇന്ദിരാ ഭവന് മുന്നിൽവെച്ച് തല മുണ്ഡനം ചെയ്യുകയും ചെയ്തത്. അതേസമയം ഇനി കോൺ​ഗ്രസ് സീറ്റ് നൽകിയാലും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ലതിക.

തനിക്ക് സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്ന് ലതിക സുഭാഷ് പറയുന്നു. ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം എടുക്കും. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാൽ ഇത്തവണ മത്സരിക്കില്ലെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് ലതിക പറയുന്നു. പി സി സി പ്രസിഡന്റ്‌ ഫോൺ പോലും എടുത്തില്ല. ഏറ്റുമാനൂർ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ അത് നടന്നില്ലെന്നും ലതിക പറയുന്നു. റിബലായി മത്സരിക്കുമോ എന്ന കാര്യത്തിൽ തനിക്ക് തനിച്ച് തീരുമാനം എടുക്കാനാകില്ല. തന്നെ സ്നേഹിക്കുന്നവർ എടുക്കുന്ന തീരുമാനം എന്തായാലും അനുസരിക്കും എന്നും ലതിക വ്യക്തമാക്കുന്നു.

ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി കരുത്ത് തെളിയിക്കാൻ തന്നെയാണ് ലതിക ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ, കോൺ​ഗ്രസിന്റെയോ ഇടത് മുന്നണിയുടെയോ എൻഡിഎയുടെയോ പിന്തുണ അവർ തേടില്ല. തനിച്ച് മത്സരിച്ച് തന്റെ സ്വാധീനം കോൺ​ഗ്രസ് നേതൃത്വത്തെ മനസ്സിലാക്കിക്കുക എന്ന നിലപാടിലാണ് ലതിക. അതേസമയം, പിന്തുണയ്ക്കാൻ മറ്റ് പാർട്ടികൾ തയ്യാറായാൽ സ്വീകരിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് ഒപ്പം നിൽക്കുന്നവർ പറയുന്നത്.

അതേസമയം ലതികയുടെ പ്രതിഷേധത്തെയും അവഹേളിക്കും വിധത്തിൽ പെരുമാറിയ കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവനയും വിവാദമായിരുന്നു. സ്ഥാനാർത്ഥിത്വം കിട്ടാത്തതുകൊണ്ട് ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ എന്നും അങ്ങനെ ഒരിക്കലും ചെയ്യില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലതിക അങ്ങനെ ചെയ്തതിനു പിന്നിൽ മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാരണം ഉണ്ടായിരിക്കാം. അല്ലാതെ അവർ തല മുണ്ഡനം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല. മുല്ലപ്പള്ളി പറഞ്ഞു.

ലതിക സുഭാഷുമായി കൃത്യമായി സംസാരിച്ചതാണ്. അവരോടു കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തതാണ്. ഏറ്റുമാനൂർ നിയോജക മണ്ഡലം കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന് കൊടുക്കേണ്ടി വന്ന സാഹചര്യം അവർക്ക് എന്നെക്കാൾ നന്നായി അറിയാം. അതുകൊടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് അവർക്ക് ഒരു നിരാശാ ബോധം ഉണ്ടായത്. അല്ലാതെ അവരെ അവഗണിച്ചിട്ടില്ല. മുമ്പ്മത്സരിക്കാൻ അവർക്ക് അവസരം കൊടുത്തതാണ്. നാളെയും അവസരം കൊടുക്കുന്നതിൽ കോൺഗ്രസ് പുറകിലായിരിക്കില്ല. അദ്ദേഹം പറയുന്നു.

സ്ഥാനാർത്ഥി പട്ടികയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ലതിക രാജിവച്ചത്. എന്നാൽ തന്നെ ഒഴിവാക്കിയതിലല്ല, വനിതകളെ കോൺഗ്രസ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് ലതിക വിശദീകരിച്ചു. ഇക്കാര്യത്തിൽ ഏറെ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലം താൻ ഏറെ ആഗ്രഹിച്ചതാണെന്നും തല മുണ്ഡനം ചെയ്തുകൊണ്ട് പ്രതിഷേധമറിയിക്കുമെന്നും അവർ അറിയിച്ചു.ഇതറിയിച്ചതിന് പിന്നാലെ തന്നെ കെപിസിസി ആസ്ഥാനത്തിന് മുമ്പിൽ വച്ച്, പൊട്ടിക്കരയുന്ന സഹപ്രവർത്തകരാൽ ചുറ്റപ്പെട്ട് ലതിക പൂർണമായും തന്റെ തല മുണ്ഡനം ചെയ്യുകയായിരുന്നു.

കേരളാ കോൺഗ്രസിന് ഏറ്റുമാനൂർ നൽകിയത് വേണമെങ്കിൽ തിരിച്ചെടുക്കാമായിരുന്നു എന്നും എന്നാൽ അങ്ങനെ ചെയ്യാതിരുന്നതിനാൽ താൻ വഞ്ചിക്കപ്പെട്ടു എന്ന തോന്നലുണ്ടായതിനാലാണ് ലതിക ഇങ്ങനെ തന്റെ പ്രതിഷേധമറിയിച്ചത്. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും ലതിക പറയുന്നു. താൻ വേറെ പാർട്ടിയിലേക്ക് പോകുകയില്ലെന്നും അവർ വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടികയിൽ താൻ ഉൾപ്പെടാത്തതിന്റെ ദുഃഖത്തിൽ പൊട്ടിക്കരഞ്ഞ മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയ്‌ക്കൊപ്പം പാർട്ടി പ്രവർത്തകരും വിതുമ്പുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. ലതികയെ കെട്ടിപിടിച്ചുകൊണ്ടാണ് പ്രവർത്തകരും കരഞ്ഞത്. ലതികയുടെ തല മുണ്ഡല പ്രതിഷേധം ദേശീയ തലത്തിലും വലിയ വാർത്തയായിരുന്നു. ദേശീയ മാധ്യമങ്ങളിലും രാഹുൽ ഗാന്ധി എംപിയായ സംസ്ഥാനത്തു നിന്നുള്ള ഈ പ്രതിഷേധം ഇടംപിടിച്ചു.

കൂടുതൽ തെരഞ്ഞെടുപ്പ് വാർത്തകൾ..

https://mediamangalam.com/archives/45591
https://mediamangalam.com/archives/45586
https://mediamangalam.com/archives/45531
https://mediamangalam.com/archives/45522
https://mediamangalam.com/archives/45443
https://mediamangalam.com/archives/45438
https://mediamangalam.com/archives/45051
https://mediamangalam.com/archives/45376
https://mediamangalam.com/archives/44886
https://mediamangalam.com/archives/45359
https://mediamangalam.com/archives/44674
https://mediamangalam.com/archives/44944
https://mediamangalam.com/archives/44884
https://mediamangalam.com/archives/45275
https://mediamangalam.com/archives/45280

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close