Movies

സ്വന്തം ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ

ന്യൂഡല്‍ഹി: സ്വന്തം ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. മൂന്ന് ഭാഗങ്ങളായാണ് താന്‍ ചിത്രം ഒരുക്കുന്നതെന്നും സിനിമ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചേക്കുമെന്നും രാമു കുറിപ്പില്‍ പറയുന്നു. രാമു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റം രചനയും രാമു തന്നെയാണ് എന്നതാണ് മറ്റൊരു സവിശേഷത. നിര്‍മ്മിക്കുന്നത് ബൊമ്മക്കു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മക്കു മുരളിയാണ്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തില്‍ 20 വയസുള്ള രാമുവിനെയാണ് കാണിക്കുന്നത്. ഈ ഭാഗത്തില്‍ പുതുമുഖമാണ് രാമുവിനെ അവതരിപ്പിക്കുമ്പോള്‍ രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും പ്രമുഖ യുവതാരത്തെയാവും പരിഗണിക്കുക. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തന്റെ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കുമെന്നും രാംഗോപാല്‍ വര്‍മ വ്യക്തമാക്കി. ആര്‍ജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തില്‍ തന്റെ പരാജയങ്ങളെ കുറിച്ചും ദൈവം, രതി, സമൂഹം എന്നിവയെ കുറിച്ചും പറയുമെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close