Social MediaTrending

‘സ്വന്തം വീട്ടിലെ പെൺകുട്ടിയെ കാണാതായാൽ അയലത്തെ വീട്ടിലെ കിടപ്പ് മുറികൾ പോലും പരിശോധിക്കേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമാണ് കേരളത്തിൽ; ഇത് ലവ് ജിഹാദിനും അപ്പുറം ക്രൂരതയാണ്’; റഹ്മാന്റെയും സജിതയുടെയും പ്രണയത്തെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലെ ചർച്ച ഇങ്ങനെ

പ്രണയത്തിന്റെ പേരിൽ പത്തുവർഷം ഒരു മുറിക്കുള്ളിൽ പൂട്ടിയിടപ്പെട്ട സജിതയുടയും റഹ്മാന്റെയും പ്രണയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത് രൂക്ഷ വിമർശനം. ഇത് പ്രണയമല്ലെന്നും, ഇതൊന്നും സാധാരണക്കാരന് വിശ്വസിക്കാൻ കഴിയുന്ന കാര്യങ്ങളല്ലെന്നും ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തി എത്തുംമുമ്പ് മകളെ നഷ്ടപ്പെട്ട വേദന കഴിഞ്ഞ പത്തുവർഷങ്ങളായി അനുഭവിക്കുന്ന സജിതയുടെ മാതാപിതാക്കളുടെ മനോവിഷമം ആരും കാണാതെ പോകുന്നത് എന്തുകൊണ്ട് എന്നും ചോദ്യമുയരുന്നു.

മൂന്ന് മുറികൾ മാത്രമുള്ള ഓടിട്ട ഒരു വീട്ടിൽ പത്തുവർഷം ഒരു യുവതിയെ ഒളിച്ച് താമസിപ്പിക്കുക അത്ര എളുപ്പമല്ലെന്ന അഭിപ്രായമാണ് കൂടുതലും ഉയരുന്നത്. പെൺകുട്ടിയുടെ പ്രാഥമികാവശ്യങ്ങൾ മുതൽ അസുഖങ്ങളോ തുമ്മലോ ചുമയോ, തൊട്ടടുത്ത മുറിയിലെ ആൾപ്പെരുമാറ്റമോ പോലും റഹ്മാന്റെ വീട്ടുകാർ‌ അറിഞ്ഞിരുന്നില്ല എന്നത് അവിശ്വസനീയം എന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ചർച്ച.

വിനയ് മൈനാ​ഗപ്പള്ളിയുടെ കുറിപ്പ് ഇങ്ങനെ..

അനശ്വര പ്രണയമാണ് ആരും ഒന്നും ചോദിക്കരുത് മിണ്ടാതെ കയ്യടിക്കുക കാരണം ഇത് ‘മതേതര’ കേരളമാണ്

ഭയങ്കര കാമുകൻ

പതിനെട്ട് വയസ് അല്ലങ്കിൽ പ്രായപൂർത്തി ആകുന്നതിനു മുൻപ് തന്നെ അയലത്തെ വീട്ടിലുള്ള ഒരു ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി അവളുടെ കൗമാരത്തിലും യുവത്വത്തിലും അവൾ അനുഭവിക്കേണ്ട എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാക്കി തടവിൽ പാർപ്പിച്ചത് മഹത്തായ സ്‌നേഹവും കരുതലും ആണെന്ന് മലയാളികളെ പഠിപ്പിക്കുകയാണ് ഇവിടുത്തെ മാധ്യമങ്ങൾ എന്നത് പരിഹാസ്യം തന്നെ !!

തീർച്ചയായും ഇത് ആധുനിക ഷാജഹാനായ റഹ്‌മാന്റെ വീട്ടുകാർ കൂടി അറിഞ്ഞുള്ള നാടകമാവണം. റഹ്‌മാന്റെ വീട്ടുകാരും അവർക്കു വേണ്ടപ്പെട്ട ആളുകളും അറിയാതെ ഇങ്ങനെ ഒരു ജീവിതം സാധ്യമല്ല. ഒരുപക്ഷെ പ്രായപൂർത്തി ആകും മുൻപ് മനസ്സിൽ തോന്നിയ ഇഷ്ടം കൊണ്ട് റഹ്‌മാനോപ്പം അവൾ ഇറങ്ങി പോയിട്ടുണ്ടാവാം. പക്ഷെ അതൊരിക്കലും അവൾ കഴിഞ്ഞ പത്ത് വർഷം അനുഭവിച്ചു തീർത്തത് പോലെ ജീവിക്കാൻ ആവില്ല. ഒരു പെൺകുട്ടിയും ഇങ്ങനെയൊരു ജീവിതം ആഗ്രഹിക്കില്ല.

അവളുടെ കൗമാരത്തിലെ സ്വാതന്ത്ര്യങ്ങൾ , സൗഹൃദങ്ങൾ , അവൾ ആഗ്രഹിച്ച വിദ്യാഭ്യാസം , ഒരു ഇന്ത്യൻ പൗരയ്ക്ക് മൗലികമായി ലഭിക്കേണ്ടി ഇരുന്ന എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാക്കിയാണ് റഹ്‌മാൻ അവളെ തടവിൽ പാർപ്പിച്ചത് , അല്ലങ്കിൽ റഹ്മാന്റെ വീട്ടുകാർ കൂടി ചേർന്ന് ഈ ദ്രോഹം ചെയ്തത്.

അവരെല്ലാം കൂടി പ്ലാൻ ചെയ്ത് പൂർത്തിയാക്കിയ ഒരു ക്ളൈമാക്സ് തന്നെയാണ് റഹ്മാന്റെ ചേട്ടൻ കാണുന്നതും പോലീസ് പിടിക്കുന്നതും സമൂഹം അറിയുന്നതും മാധ്യമങ്ങൾ ആഘോഷിക്കുന്നതും മലയാളിയുടെ ബുദ്ധിയെ പരിഹസിക്കുന്നതും എല്ലാം തന്നെ. റഹ്‌മാന്‌ വീട്ടുകാരുടെ പിന്തുണ ഉണ്ടായിരുന്നില്ല എന്ന് തെളിയിച്ചാൽ മാത്രമേ ഇപ്പൊ കിട്ടിയ ഈ വീര കാമുക പരിവേഷം റഹ്മാന് കിട്ടുകയുള്ളൂ. പതിനെട്ട് വയസിനു മുൻപ് തന്നെ ജീവിതം നഷ്ടപ്പെട്ടു ഒരു ജയിൽ ജീവിതത്തേക്കാൾ മോശമായ അടിമത്വം അനുഭവിച്ച ആ പെൺകുട്ടിക്ക് സ്വബോധം പോലും നഷ്ടമായ അവസ്ഥയിൽ ഒന്നും തുറന്നു പറയാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. ജയിലിൽ ആണെങ്കിൽ പോലും സഹ തടവുകാരോട് സംസാരിക്കാം , പരോൾ കിട്ടാം , ആശുപത്രി സേവനം ലഭിക്കാം, സ്വതന്ത്രമായി കുളിക്കാം , ദിനചര്യകൾ ചെയ്യാം.

പത്തു വർഷത്തിൽ അവൾ രാത്രിയിൽ മാത്രം കുളിച്ചു , രാത്രിയിൽ മാത്രം അവൾക്ക് ടോയ്‌ലെറ്റിൽ പോകാൻ തോന്നിയുള്ളൂ എന്ന് നമ്മൾ വിശ്വസിക്കണം. മൂന്നു മുറികൾ ഉള്ള ഓടിട്ട വീട്ടിൽ മൂന്നാമത്തെ മുറിയിൽ സംഭവിച്ചത് ഒന്നും മറ്റു മുറികളിൽ ഉള്ള റഹ്മാന്റെ വീട്ടുകാർ അറിഞ്ഞില്ല എന്നത് നമ്മൾ വിശ്വസിക്കണം പോലും !! പത്തു വർഷത്തിൽ മാസമുറ വന്ന ദിവസങ്ങൾ , അവൾ തുമ്മിയില്ല, അവൾക്ക് അസുഖം വന്നില്ല അവൾ ഒരിക്കലും ശബ്ദം ഉണ്ടാക്കിയില്ല എങ്കിൽ അവളുടെ വായിൽ റഹ്‌മാൻ തുണി തിരുകിയിരിക്കണം എന്നേ ഒരു സാധാരണ മനുഷ്യന് വിശ്വസിക്കാൻ കഴിയൂ.

ഒക്കെ പോട്ടെ റഹ്‌മാൻ സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേക്ക് ആ പെൺകുട്ടിയെ കൊണ്ട് പോയത് എങ്ങനെയാണ് ? അലാവുദീന്റെ അത്ഭുത വിളക്ക് ഉണ്ടായിരുന്നു ഈ ഭയങ്കര കാമുകന് എന്ന് കരുതേണ്ടി വരും.

വളരെ രൂക്ഷമായ അവസ്ഥയിലേക്ക് കേരളത്തിലെ ഹിന്ദു പെൺകുട്ടികളുടെ ജീവിതം പോകുന്നു എന്നാണ് ഈ വാർത്തകളിൽ നിന്ന് മനസിലാക്കേണ്ടത്. മകൾ എവിടെയെന്നു പോലും അറിയാതെ പത്തു വർഷം ഉരുകി ഇല്ലാതായത് അവളുടെ മാതാപിതാക്കളുടെ വേദന പകർത്താൻ അവരെകുറിച്ച ഓർക്കാൻ ഇവിടെ ഒരാളെയും കാണുന്നില്ല, കാരണം വേദന ഹിന്ദുവിന്റെ ആയത് കൊണ്ട് തന്നെയാണ്. കാശ്മീരിലെയും ഗാസയിലെയും സ്വാതന്ത്ര്യത്തിനു വേണ്ടി സമരം നടത്തുന്ന സമൂഹവും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയണം ഇവൾക്ക് നഷ്‌ടമായ സ്വാതന്ത്ര്യത്തെ നിങ്ങൾ എന്ത് കൊണ്ട് അഡ്രസ് ചെയ്യുന്നില്ല ?

സ്വന്തം വീട്ടിലെ പെൺകുട്ടിയെ കാണാതായാൽ അയലത്തെ വീട്ടിലെ കിടപ്പ് മുറികൾ പോലും പരിശോധിക്കേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമാണ് കേരളത്തിൽ ഹിന്ദുവിന് ഉണ്ടായിരിക്കുന്നത്. ഇത് ലവ് ജിഹാദിനും അപ്പുറം ക്രൂരതയാണ്. കേരളത്തിൽ നിന്ന് കാണാതായ പല പെൺകുട്ടികളും ഇത് പോലെ ആരുടെയൊക്കെ അടിമകളായി പല വീടുകളിലും ഉണ്ടാവും എന്ന് ചർച്ച ചെയ്യേണ്ട സമയത്ത് റഹമാനെ ഭയങ്കര കാമുകൻ ആക്കുവാനാണ് മാധ്യമങ്ങളും ജനപ്രതിനിധികൾ പോലും ചെയ്യുന്നത് എന്നത് ഹിന്ദുവിന്റെ ദുര്യോഗമാണ്.

ഇനിയും ഒരുപാട് പറയാനുണ്ട്, പക്ഷെ ഒന്നും പറയാൻ തോന്നാത്ത വിധം മരവിപ്പാണ് ആ പെൺകുട്ടിയെ കുറിച് ഓർക്കുമ്പോൾ ഉണ്ടാവുന്നത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മറ്റൊരു കുറിപ്പ് ഇങ്ങനെ..

അറ്റാച്ച്ഡ് ബാത്ത്റൂമില്ലാത്ത മുറിയിൽ നിന്ന് റൂമിന് വെളിയിലെ കോമൺ ബാത്ത് റൂമിൽ പോകാൻ പെൺകുട്ടി 10 വർഷത്തിനിടയിൽ മിനിമം 3650 തവണയെങ്കിലും പുറത്തിറങ്ങിയിട്ടും ഒരുതവണ പോലും വീട്ടുകാർ കണ്ടില്ല പോലും? ഈ പത്ത് വർഷവും ആശുപത്രിയിൽ പോകത്തക്ക വിധത്തിൽ അവർക്ക് യാതൊരു അസുഖവും വന്നില്ലേ? 10 വർഷം അഥവാ 120 മാസത്തിൽ മിനിമം ഒരു മാസത്തിൽ 5 തവണ എന്ന കണക്ക് വെച്ച് മിനിമം 600 ദിവസമെങ്കിലും ഉപയോഗിക്കാൻ ഇവർക്ക് സാനിറ്ററി പാഡുകൾ വാങ്ങേണ്ടി വരില്ലേ? അങ്ങനെ എങ്കിൽ വാങ്ങുമ്പോൾ പുറം ലോകം അറിയാതിരിക്കുമോ?

വാങ്ങി ഉപയോഗം കഴിഞ്ഞ് ഡിസ്പോസ് ചെയ്യുമ്പോൾ വീട്ടുകാർക്ക് മനസിലാകാതെ പോകുമോ? പെൺകുട്ടി ഗർഭിണിയാകാത്ത സാഹചര്യത്തിൽ ഗർഭ നിരോധന ഉറകൾ ഇദ്ദേഹം വാങ്ങിക്കാണില്ലേ? ഇതുവരെ ഒരു മെഡിക്കൽ ഷോപ്പുകാരനും സംശയം തോന്നിയില്ലേ? പുറം ലോകം അറിഞ്ഞില്ലേ? വിവാഹിതനല്ലാത്ത ഒരാൾ സാനിറ്ററി പാഡും, സ്ത്രീകളുടെ വസ്ത്രങ്ങളും, ഗർഭ നിരോധന ഉറകളും വാങ്ങുമ്പോൾ 10 വർഷത്തിൽ ഒരിക്കൽ പോലും ഈ ഭൂമി മലയാളത്തിൽ ആർക്കും സംശയം തോന്നിയില്ലേ? ഇത് വാങ്ങി വീട്ടിൽ കൊണ്ടുവരുമ്പോൾ 10 വർഷത്തിൽ ഒരിക്കൽ പോലും വീട്ടുകാർ കണ്ടില്ലേ?

ഇനി ആർത്തവ നാളുകളിൽ തുണിയാണ് ഉപയോഗിച്ചതെങ്കിൽ, എവിടെ വെച്ച് വൃത്തിയാക്കി? നിത്യേന ഉപയോഗിക്കുന്ന സ്വന്തം തുണികൾ ഈ സ്ത്രീ എവിടെ കഴുകി? ഇദ്ദേഹം മുറി തുറന്ന് പുറത്തേക്ക് കടക്കുന്ന സമയത്ത് സ്വാഭാവികമായും ഈ പത്ത് വർഷത്തിൽ ഒരിക്കൽ പോലും വീട്ടുകാർ ഈ മുറിക്കകം കണ്ടിട്ടില്ലേ? ഇതിനെല്ലാം അപ്പുറം, പത്ത് വർഷത്തിൽ ഒരിക്കൽ പോലും ഇവർ സംസാരിച്ചില്ലേ? ഒന്ന് ചുമച്ചില്ലേ? ഇനി മുറിക്കകത്ത് പൂട്ടിയിട്ടതിന്റെ ഇന്റെൻഷൻ എന്തായിരുന്നു?

പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കാൻ നിയമമുള്ള രാജ്യത്ത് ഇങ്ങനെ ഒളിപ്പിച്ചു വെക്കേണ്ടതിന്റെ ആവശ്യം?

പ്രണയം ആയിരുന്നു ഇവർക്കിടയിൽ എങ്കിൽ ഒരിക്കൽ പോലും പുറം ലോകം കാണിക്കാതെ സ്വന്തം കാമുകിയെ കാരഗൃഹത്തിന് സമാനമായ ജീവിതം നൽകി ഇഞ്ചിഞ്ചായി കൊല്ലാൻ ലോകത്തിൽ ഏത് കാമുകൻ തയാറാവും? ഇത്രകാലം, വായുവും വെളിച്ചവും കിട്ടി ജീവിച്ച ഒരാൾ രാജ്യത്തെ നിയമത്തിന് മുന്നിൽ ഒരു തെറ്റും ചെയ്യാത്ത സാഹചര്യത്തിൽ ഈ കഠിന കാരാഗ്രഹം വരിച്ച് ഒളിവിൽ..

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvinay.spillai.1%2Fposts%2F4795061967187117&show_text=true&width=500

https://mediamangalam.com/archives/60065

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close