KERALANEWS

സ്വന്തമായി ഏഴ് ഭാഷകള്‍ക്ക് ലിപിയുണ്ടാക്കി പട്ടാമ്പിക്കാരന്‍

പട്ടാമ്പി: ഒരു എട്ടാം ക്ലാസുകാരന്റെ മനസ്സില്‍ തോന്നിയ കൗതുകം അദ്ദേഹത്തോടൊപ്പം വളര്‍ന്ന് ലിപികളില്ലാത്ത ഏഴ് ഭാഷകളുടെ ഉത്ഭവത്തിന് കാരണമായിരിക്കുകയാണ്.പട്ടാമ്പി കിഴായൂര്‍ വളയത്ത് പിലാക്കല്‍ അബ്ദുല്ല ബിന്‍ ഹുസൈന്‍ എന്ന പ്രവാസിയാണ് സ്വന്തമായി ഏഴ് ഭാഷകള്‍ക്ക് ലിപിയുണ്ടാക്കിയത്. വര്‍ഷങ്ങളുടെ കാത്തിരിപ്പും ക്ഷമയും പഠനവും കൗതുകവും ഏകീകരിച്ചപ്പോള്‍ ഇന്ത്യയില്‍ നിലവില്‍ ലിപികളില്ലാത്ത ഏഴ് ഭാഷകള്‍ക്കാണ് ലിപികള്‍ തയ്യാറായത്. അതില് രണ്ടെണ്ണം ഗൂഡ ഭാഷകളാണ് എന്നതും കൗതുകകരമാണ്.

വളരെ പണ്ട് , മലയാളവും ഇംഗ്ലീഷും അറബിയും എല്ലാത്തിനും ഓരോ ലിപികളുണ്ടല്ലോ, ലിപികളില്ലാത്ത ഭാഷകള്‍ക്ക് സ്വന്തമായി ലിപി നിര്‍മ്മിച്ചാലോ എന്ന അബ്ദുല്ല ഹുസൈന്റെ എന്ന ചിന്തയാണ് ലക്ഷദ്വീപിലെ പ്രാദേശിക ഭാഷയായ ജസരി, കാസര്‍ഗോഡ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ പ്രചാരത്തിലുള്ള തുളു, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളില്‍ അധിവസിച്ചു വരുന്ന കൊങ്ങിണികളുടെ ഭാഷയായ കൊങ്കണി, ആദിവാസി വിഭാഗമായ ചോലനായ്ക്കരുടെ ഭാഷ, മറ്റൊരു ഭാഷയായ കൊറഗ എന്നിവക്കും കൂടാതെ മലബാറിലെ ഗൂഡ ഭാഷയായ മൈഗുരുഡുവിനും തിരുവിതാംകൂറിലെ ഗൂഡഭാഷയായ മൂലഭദ്രിക്കുമെല്ലാം ലിപികള്‍ തയ്യാറാക്കുന്നതിന് അബ്ദുല്ലയെ പ്രേരിപ്പിച്ചത്.

ഇതിനിടക്ക് ബ്യാരി ഭാഷക്ക് ലിപി നിര്‍മിച്ചിരുന്നെങ്കിലും അബുദാബിയിലെ മലയാളി ഡോക്ടര്‍ ആദ്യം നിര്‍മിച്ചതിനാല്‍ ഉദ്യമം മാറ്റി വെക്കുകയായിരുന്നു. ഈ ലിപികള്‍ ഭാവിയില്‍ വേറെ ഏതെങ്കിലും ഭാഷക്ക് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഈ 39 കാരന്‍. എല്ലാ ലിപികള്‍ക്കും സ്വരങ്ങളും വ്യഞ്ജനങ്ങളൂം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ അക്കങ്ങളും തയ്യാറാക്കി കഴിഞ്ഞു.ഓരോ ഭാഷയ്ക്കും തയ്യാറാക്കിയ അക്ഷരങ്ങളും ആ ഭാഷയിലെ വാക്കുകളും പഠിക്കാന്‍ ഓരോ കൈപുസ്തകങ്ങളും ജാസരി ഭാഷയുടെ ഒരു നിഘണ്ടു പൂര്‍ണ്ണമായും ജാസരി ഭാഷയ്ക്ക് തയ്യാറാക്കിയിട്ടുള്ള ലിപികളില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ഓരോ പഠനത്തിനും കൂട്ടായി ഭാര്യ സല്‍മയും മകള്‍ നൂറ ഫാത്തിമയും ഒപ്പമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close