Breaking NewsKERALANEWSTrending

സ്വന്തമായോ, സമുദായത്തിന്റെ പേരിലോ ബാറോ വാറ്റ് ബിസിനസ്സോ ഇല്ല; സമുദായത്തിലെ സന്യാസിമാരെ കൊന്ന് തള്ളാൻ കൂട്ട് നിന്നിട്ടില്ല; വെള്ളാപ്പള്ളി നടേശന് അക്കമിട്ട് മറുപടി പറഞ്ഞ് എൻഎസ്എസ്

കോട്ടയം: വെള്ളാപ്പള്ളി നടേശന് മറുപടിയുമായി എൻഎസ്എസ്. സ്വന്തം നിലപാടുകൾ ആർജ്ജവത്തോടെ പറയാൻ കഴിയുന്ന നേതൃത്വവും വ്യക്തിപരമായ വിയോജിപ്പുകൾക്കിടയിലും ഒപ്പം നിൽക്കുന്ന ജനതയുമാണ് എൻഎസ്എസിന്റെ ശക്തിയെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എൻഎസ്എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

സ്വന്തമായോ, സമുദായത്തിൻ്റെ പേരിലോ ബാറോ വാറ്റ് ബിസിനസ്സോ ഇല്ല…
സ്വയമോ സ്വന്തം മക്കളോ NSS ആസ്ഥാനത്തോ യൂണിയൻ ഓഫീസുകളിലോ ആരെയും കൊന്ന് കെട്ടി തൂക്കിയിട്ടില്ല…
കൊലക്കേസ്സിൽ പ്രതിയല്ല
റെയിൽവേ കാറ്ററിംഗ് ബിസിനസ് ഇല്ല…
സമുദായത്തിലെ സന്യാസിമാരെ കൊന്ന് തള്ളാൻ കൂട്ട് നിന്നിട്ടില്ല….
സമൂഹത്തിലെ ഏതെങ്കില്ലം ഒരു വിഭാഗത്തെ ജാതീയമായോ വർഗ്ഗീയമായോ അധിക്ഷേപിച്ചില്ല…
സ്വർണ്ണം കള്ളക്കടത്ത് ഇല്ല…
മകൻ വിദേശത്ത് കളക്കേസിൽ അകത്തായിട്ടില്ല
അങ്ങനെയുള്ളിടത്തോളം സ്വന്തം നിലപാടുകൾ ആർജ്ജവത്തോടെ പറയാൻ പറ്റും.
വ്യക്തിപരമായ ചില എതിർപ്പുകൾ, വിയോജിപ്പുകൾ ഉണ്ടാവും. പക്ഷേ എടുക്കുന്ന നിലപാടുകൾക്ക് ഒപ്പം ഒരു കൂട്ടം ജനവിഭാഗം ഉണ്ട്….
NSS നൊപ്പം
ശ്രീ G സുകുമാരൻ നായർക്കൊപ്പം

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും പിണറായി വിജയൻ കൊടുത്തിട്ടും യുഡിഎഫിന്റെ വക്താവും നന്ദികേടിന്റെ പര്യായവുമായി അദ്ദേഹം മാറിയെന്നായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്‍എസ്എസിന് പ്രസക്തി ഇല്ലാതായെന്നു പറഞ്ഞ അദ്ദേഹം ‘ചങ്ങനാശേരി തമ്പുരാന്‍’ എന്ന് സുകുമാരന്‍ നായരെ പരിഹസിച്ചു.

പിണറായിയെ സവർണ്ണ നേതൃത്വം ആക്രമിച്ചു. എൻഎസ്എസിന് സാമുദായിക സംവരണമടക്കം ഇടത് പക്ഷമാണ് നേടിക്കൊടുത്തത്. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങൾ കൊടുത്തു. എന്നിട്ടും എൻഎസ് എസ് ഇടത് പക്ഷത്തിന്റെ നെഞ്ചത്ത് കുത്തി. മന്നം സമാധി അവധിദിനമായി പ്രഖ്യാപിക്കാത്തത് അവരുടെ എതിർപ്പ്. മതനേതാക്കൾ പറഞ്ഞത് അനുയായികൾ കേട്ടില്ലെന്നതാണ് ചങ്ങനാശ്ശേരിയും മലപ്പുറവും കാണിക്കുന്നത്. ഇടതു പക്ഷത്ത് നിന്നാണ് കൂടുതൽ പിന്നോക്കക്കാർ ജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close