KERALANEWSTop News

സ്വപ്നയെ ഭീഷണിപ്പെടുത്താന്‍ ജയിലിലെത്തിയത് പോലീസുകാരും ജയില്‍ ഉദ്യോഗസ്ഥരും എന്ന് കസ്റ്റംസ്

കൊച്ചി :സ്വപ്‌നയുടെയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണി ഉയര്‍ത്തി അട്ടക്കുളങ്ങര ജയിലിലെത്തി സ്വപ്നയെ കണ്ടത് പോലീസുകാരും ജയില്‍ ഉദ്യോഗസ്ഥരും എന്ന് ഉറപ്പിച്ച് കസ്റ്റംസ്.കോഫ പോസെ അതോറിറ്റിക്കും സ്വപ്ന തനിക്ക് ഭീഷണിയുള്ളതായി പരാതി എഴുതി നല്‍കി.രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാന്‍ ആയിരുന്നു ഭീഷണി.കസ്റ്റംസ് അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.ജയിലിനകത്ത് സ്വപ്ന ക് ജീവന്‍ ഭീഷണി ഇനി ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് വിലയിരുത്തല്‍.

തന്റേയും കുടുംബാംഗങ്ങളുടേയും ജീവനു ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.ജയിലില്‍ ചിലയാളുകള്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് അറിയിച്ച സ്വപ്ന ഉന്നതരുടെ പേരുകള്‍ പറയരുതെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടതായും അറിയിച്ചു. ഇവര്‍ പോലീസുകാരാണെന്നാണ് കരുതുന്നതെന്നും സ്വപ്ന കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നു. രഹസ്യ മൊഴി രേഖപ്പെടുത്തുന്ന നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഴിയില്‍ വ്യക്തമാകുന്നു എന്നും മുമ്പ് കോടതി പറഞ്ഞിരുന്നു. ഈ രഹസ്യ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമുള്ള കാര്യങ്ങള്‍ സ്വപ്നയുടെ അഭിഭാഷകര്‍ പറഞ്ഞത്.

അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുത്, ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുത്. അങ്ങനെചെയ്താല്‍ ജയിലിനകത്ത് ജീവന്‍ അപകടത്തിലാവും, ജയിലിനു പുറത്തുള്ള കുടുംബാംഗങ്ങള്‍ക്ക് ഉപദ്രവം നേരിടേണ്ടി വരുമെന്നും കണ്ടാല്‍ തിരിച്ചറിയാവുന്ന ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് സ്വപ്ന പറയുന്നത്. നവംബര്‍ 25ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും അവര്‍ പരാതിയില്‍ പറയുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close