KERALA

സ്വപ്ന പണമുണ്ടാക്കിയത് കള്ളക്കടത്ത് വഴി, ലൈഫ് മിഷന്‍ വഴിയല്ല: ഇഡി

കൊച്ചി : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിലെ പണം കള്ളക്കടത്ത് വഴിയുള്ളതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ലൈഫ് മിഷന്‍ കരാറിനുള്ള കമ്മിഷന്‍ കൈമാറിയത് ബാങ്ക് അക്കൗണ്ട് വഴിയാണ് എന്നും പുറത്തുവരുന്ന വിവരങ്ങളില്‍ പെടുന്നു. സന്ദീപ് നായരുടെ തിരുവനന്തപുരത്തെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയതെന്നും സ്വപ്നയ്ക്കു നേരിട്ട് പണം നല്‍കിയിട്ടില്ലെന്നും യൂണിടാക് ഉടമ മൊഴി നല്‍കിയെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായും രാജ്യത്തും പുറത്തും ഇതിന് ഗൂഢാലോചന നടത്തിയെന്നും സ്വപ്ന എന്‍ഫോഴ്‌സ്‌മെന്റിനു മൊഴി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി.

സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതും കോടതി പരിഗണിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിനു കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അന്‍പതാം വകുപ്പ് പ്രകാരം പ്രതി നല്‍കുന്ന മൊഴി അവര്‍ക്കെതിരെ തെളിവായി പരിഗണിക്കുമെന്നതിനാല്‍ സ്വപ്നയുടെ മൊഴി പ്രധാനമാണ്. ലോക്കറില്‍ സ്വപ്ന സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം കള്ളപ്പണമാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തലും കോടതി പരാമര്‍ശിച്ചു.
സ്വപ്നയുടെ ഉന്നതബന്ധം കൂടുതല്‍ മറ നീക്കിയത് എന്‍ഫോഴ്‌സ്മന്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് ലോക്കര്‍ എടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്ന മൊഴി നല്‍കിയത് എന്‍ഫോഴ്‌സ്‌മെന്റാണ് കോടതിയില്‍ അറിയിച്ചത്. എം.ശിവശങ്കറുമൊന്നിച്ച് മൂന്നു തവണ വിദേശയാത്ര നടത്തിയതും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിലാണു വ്യക്തമായത്.




Tags
Show More

Related Articles

Back to top button
Close