
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോഴും സ്വപ്നയ്ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഒളിവില്‍പ്പോയി നാല് ദിവസം കഴിയുമ്പോഴാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൈക്കോടതി അഭിഭാഷകന് അഡ്വ. രാജേഷ് കുമാര്‍ ഇ-ഫയലിംഗ് വഴി രാത്രി വൈകിയാണ് സ്വപ്ന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ ഇന്നത്തെ സാധ്യതാ പട്ടികയില്‍ ഇതുള്പ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്തെ കാര്‍ വര്‍ക് ഷോപ്പ് ഉടമയായ സന്ദീപ് നായരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.