KERALANEWS

സ്വപ്‌നയുടെ വ്യാജസര്‍ട്ടിഫിക്കറ്റ് പോലീസ് കേസെടുത്തു

തിരുവനന്തപുരം: വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ ആറ് വകുപ്പുകള്‍ പ്രകാരം സ്വപന സുരേഷിനെതിരെ പോലീസ് കേസെടുത്തു. സ്വപ്ന മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ വ്യാജ ബി.കോം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാണ് ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ ജോലി നേടിയതെന്ന് വ്യക്തമായിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. ഒടുവില്‍ സ്വപ്ന ജോലി ചെയ്ത കെ.എസ്.ഐ.ടി.ഐ.എല്‍ അധികൃതര്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് തിങ്കളാഴ്ച രാത്രിയില്‍ കേസെടുത്തത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാരോപിച്ച് ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സ്വപ്‌നയുടെ സഹോദരനായിരുന്നു വിദ്യാഭ്യാസയോഗ്യതയെപ്പറ്റി ആദ്യം ആരോപണമുന്നയിച്ചത്. അന്വഷണങ്ങളില്‍ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയുകയും ചെയ്തു. തുടര്‍ന്നാണീ നടപടിയുണ്ടായിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close