INDIANEWSTop News

സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാര്‍ത്ഥികള്‍; സിബിസിഐഡി കേസ് അന്വേഷിക്കും

ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുരു ശിവ്ശങ്കര്‍ ബാബക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. ബാബയുടെ, തമിഴ്‌നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ബാബയ്‌ക്കെതിരെ പരാതി നല്‍കിയത്.

ബാബയ്‌ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ബാബ ഹാജരായിരുന്നില്ല. ബാബയ്ക്ക് നെഞ്ചുവേദനയാണെന്നും ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. വിദ്യര്‍ത്ഥികള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തു.

വിദ്യാര്‍ത്ഥികള്‍ വ്യക്തമായ തെളിവുകളോടെ സോഷ്യല്‍ മീഡിയയിലും രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ കേസ് സിബിസിഐഡിക്ക് കൈമാറി. രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കം 13 പേരുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close