BIZTrending

സ്വര്‍ണം 40,000 കടന്ന് വീണ്ടും മുന്നോട്ട്, പവന് 160 രൂപയുടെ വര്‍ധന

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി നാല്‍പ്പതിനായിരം തൊട്ട സ്വര്‍ണ വില വീണ്ടും മുന്നോട്ട്. പവന് ഇന്നുണ്ടായത് 160 രൂപയുടെ വര്‍ധന. പുതിയ പവന്‍ വില 40,160 രൂപ.ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഇന്നലെയാണ് സ്വര്‍ണവില 40,000ല്‍ എത്തിയത്. പവന് 280 രൂപ ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധന തുടരുകയാണ്. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

Show More

Related Articles

Back to top button
Close