KERALANEWS

സ്വര്‍ണക്കടത്ത്; അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു


കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അനധികൃത ഇടപെടല്‍ നടത്തിയ ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്താണ് ചോദ്യംചെയ്യല്‍. ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അനിലിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.സ്വര്‍ണക്കടത്ത് പിടികൂടി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി സ്വപ്ന സുരേഷുമായി അനല്‍ നമ്പ്യാര്‍ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ നേരത്തേ പുറത്തുവന്നിരുന്നു. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ തന്നോട് നിര്‍ദേശിച്ചുവെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. മൂന്ന് പേജിലാണ് അനിലിന്റെ പേര് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്വപ്ന പരാമര്‍ശിച്ചിട്ടുള്ളത്. സൂര്യാ ടിവിയില്‍ ജോലി ചെയ്യുമ്പോള്‍ അന്ന് മന്ത്രിയായിരുന്ന കെ വി തോമസിനെതതിരെ വ്യാജരേഖ ചമച്ചെന്ന കേസിലും അനില്‍ നമ്പ്യാര്‍ പ്രതിയായിരുന്നു.

Tags
Show More

Related Articles

Back to top button
Close