Breaking NewsKERALATop News

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഇഡിയും

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു. പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി.കള്ളക്കടത്തു സ്വര്‍ണത്തിനു പിന്നില്‍ കള്ളപ്പണമാണെന്ന സംശയത്തില്‍ ഇഡി കേസില്‍ ഇടപെടും എന്നു രാവിലെ മീഡിയമംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവിലെ അന്വേഷണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാലാണ് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെടുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി അഡ്വ. ടി.എ. ഉണ്ണികൃഷ്ണനാണ് കോടതിയില്‍ ഹാജരാകുന്നത് ഇതോടെ കസ്റ്റംസിന് എന്‍ഐഎക്കും പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടിയാകുമ്പോള്‍ സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കള്ളപ്പണ മാഫിയയിലേക്കു അന്വേഷണം നീളും.

സ്വര്‍ണ്ണക്കടത്ത് : അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുകുന്നു; അപ്രതീക്ഷിത അറസ്റ്റിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും, വമ്പന്‍ സ്രാവുകള്‍ കുരുങ്ങും

Tags
Show More

Related Articles

Back to top button
Close