KERALANEWS

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ ഇന്ന് അറസ്റ്റ് ചെയ്യും. 12 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുക.
സ്വര്‍ണ കള്ളക്കടത്തില്‍ കാരാട്ട് ഫൈസലിന്റെ പങ്ക് ഉറപ്പിക്കാനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്.

കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലാണ്. സ്വര്‍ണക്കടത്തിന് കാരാട്ട് ഫൈസല്‍ നല്‍കിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള ചോദ്യം ചെയാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close