KERALA

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതിയുടെ കൂട്ടാളി പിടിയില്‍

കൊച്ചി: ദുബായിയില്‍ നിന്നും ഇരുമ്പ് സ്‌ക്രാപ്പ് എന്ന പേരില്‍ 1473 കോടി രൂപയുടെ സ്വര്‍ണ്ണം വിവിധ തുറമുഖങ്ങള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൊച്ചിയില്‍ പിടിയിലായി. എറണാകുളം ബ്രോഡ്വേയിലെ വ്യാപാരിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ അലിയുടെ സുഹൃത്തുമായ വി ഇ സിറാജിനെയാണ് മുംബൈ റവന്യു ഇന്റലിജന്‍സ് കൊച്ചിയില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചിലാണ് പെരുമ്പാവൂരിലെ നിസാര്‍ അലിയെ 185 കിലോ സ്വര്‍ണ്ണക്കട്ടികളുമായി റവന്യു ഇന്റലിജന്‍സ് മുംബൈയില്‍ പിടികൂടിയത്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ച് ഡിആര്‍ഐയ്ക്ക് വിവരങ്ങള്‍ ലഭിക്കുന്നത്. നിസ്സാര്‍ അലിയടക്കം 21 പേരെ പ്രതി ചേര്‍ത്താണ് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് മുംബൈ ഡിആര്‍ഐ സംഘത്തിന്റെ അന്വേഷണം തുടരുന്നത്.
2017 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെ 1473 കോടി വിലമതിക്കുന്ന 4522 കിലോ സ്വര്‍ണം പെരുമ്പാവൂര്‍ സ്വദേശികള്‍ ഗള്‍ഫില്‍ നിന്ന് കടത്തിയതായാണ് ഡിആര്‍ഐ റിപ്പോര്‍ട്ട് പറയുന്നത്. 16 പേര്‍ ഇതിനകം അറസ്റ്റിലായി. പ്രധാന കണ്ണികളില്‍ ഒരാളായ സിറാജിനെ എറണാകുളം എളമക്കരയിലെ വീട്ടില്‍ നിന്നാണ് സംഘം പിടികൂടിയത്.

Show More

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close