സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യമില്ല. എന്‍ഐഎ കോടതി സ്വപ്നയുടെ ജാമ്യഹര്‍ജി തള്ളി. സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഉന്നതബന്ധം ഉപയോഗിച്ച് കേസില്‍ ഇടപെടാന്‍ ശ്രമിക്കുമെന്നും എന്‍ഐഎ വാദിച്ചു. അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.എന്‍ഐഎ ആരോപിക്കുന്ന കുറ്റങ്ങള്‍ പ്രതി ചെയ്തതിനു പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും തെളിവുകളുണ്ടെന്ന് പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചത്. സ്വപ്നയ്ക്ക് തീവ്രവാദ സംഘങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടെന്നതിനു നിലവില്‍ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. പണം തീവ്രവാദ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിച്ചു എന്നതിനും നിലവില്‍ തെളിവില്ലെന്നും കോടതി ഉത്തരവില്‍ ചുണ്ടിക്കാട്ടി.സ്വര്‍ണക്കടത്ത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം. സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്നതിനു സ്വപ്നയുടെ മൊഴി തന്നെ തെളിവാണ്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം പല പ്രാവശ്യം കടത്തിയെന്നതിനു കേസ് ഡയറിയില്‍ തെളിവുണ്ട്. ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന അറിവ് പ്രതിക്കുണ്ടായിരുന്നു. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടതിനും തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം കോടതി തള്ളി. യുഎപിഎ ആക്ട് സെക്ഷന്‍ 43D (5) പ്രകാരം ജാമ്യത്തിന് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.
കേസില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. എന്‍ഐഎയും കസ്റ്റംസും സ്വപ്നയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ശക്തമായി വാദിച്ചിരുന്നു. സ്വപ്നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ കേസിന്റെ ഗതി മാറ്റാന്‍ ശ്രമമുണ്ടാകുമെന്നുമാണ് എന്‍ഐഎയുടെയും കസ്റ്റംസിന്റെയും വാദം.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള രണ്ടാം ദിവസത്തെ വാദത്തിനിടെ എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം വിട്ടുനല്‍കാന്‍ കസ്റ്റംസിനോട് നിര്‍ദേശിക്കണമെന്ന് എം.ശിവശങ്കറിനോട് സ്വപ്ന ഫ്ളാറ്റിലെത്തി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ശിവശങ്കറിന്റെ ശിപാര്‍ശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി കിട്ടിയതെന്നും കോടതിയെ എന്‍ഐഎ അറിയിച്ചിരുന്നു. ‘സ്വര്‍ണക്കടത്ത് ഗൂഡാലോചനയുടെ മുഖ്യകണ്ണിയായ സ്വപ്നയ്ക്ക് വിദേശത്ത് ബന്ധങ്ങളുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ ഉയര്‍ന്ന സ്വാധീനമുണ്ടായിരുന്നു. സ്വപ്നയുടെ സഹായമില്ലാതെ കോണ്‍സുല്‍ ജനറലിന് പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്ന അറിയാതെ യുഎഇ കോണ്‍സുലേറ്റില്‍ ഒന്നും നടന്നിരുന്നില്ല. കോണ്‍സുലേറ്റില്‍ നിന്നു രാജിവച്ച ശേഷവും സ്വപ്നയ്ക്ക് ആയിരം ഡോളര്‍ വീതം പ്രതിഫലം നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഓരോ തവണ കടത്തുന്നതിനും 50,000 രൂപ വീതം ലഭിച്ചിരുന്നു. സ്വര്‍ണം വിട്ടുകിട്ടണമെന്ന് സ്വപ്ന കസ്റ്റംസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു,” എന്‍ഐഎ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.യു.എഇയിലേക്ക് സ്വര്‍ണം എത്തിക്കുന്നതിനു പിന്നില്‍ ആഫ്രിക്കന്‍ കള്ളക്കടത്ത് സംഘങ്ങളുണ്ടന്ന് എന്‍ഐഎ സംശയം പ്രകടിപ്പിച്ചു. സ്വര്‍ണം കടന്നുന്നതിനായി റയീസ് ടാന്‍സാനിയ സന്ദര്‍ശിച്ചിട്ടുണ്ടന്നും കോടതിയെ എന്‍ഐഎ അറിയിച്ചു. സ്വപ്നയുടെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിജയകുമാറാണ് ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്.