KERALANEWS

സ്വര്‍ണക്കടത്ത് : മുഖ്യമന്ത്രിക്കും എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ വിധി നാളെ

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനും എതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജിയില്‍ നാളെ വിധി പറയുക.
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത്, സ്പ്രിന്‍ക്ലര്‍, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി എന്നീ ഇടപാടുകളില്‍ അന്വേഷണം വേണമെന്നും ക്രിമിനല്‍ നടപടിച്ചട്ടം 154 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ആലപ്പുഴ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ മൈക്കിള്‍ വര്‍ഗീസാണ് ഹര്‍ജി സമര്‍പ്പിച്ചത്. കസ്റ്റംസ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ്, ഡിആര്‍ഐ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ ഈ വിഷയങ്ങളില്‍ കേസെടുക്കുന്നത് പ്രത്യേക നിയമപ്രകാരമാണന്നും സംസ്ഥാനത്ത് നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പൊലീസാണ് കേസെടുക്കേണ്ടതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം.

Tags
Show More

Related Articles

Back to top button
Close