KERALA
സ്വര്‍ണക്കടത്ത് രഹസ്യം പുറത്തായതിന് പിന്നില്‍ രഹസ്യ വീഡിയോ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്നയും കൂട്ടരും കാണിച്ച അതിബുദ്ധിതന്നെ അവര്‍ക്ക് വിനയായി. ഗള്‍ഫില്‍ വച്ച് ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ എടുത്ത വീഡിയോയാണ് ഇവരെക്കുടുക്കിയത്. നാട്ടില്‍നിന്നു ഫണ്ട് കണ്ടെത്താന്‍ സ്വപ്ന സുരേഷും സംഘവും ഗള്‍ഫില്‍ സ്വര്‍ണം പായ്ക്ക് ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചു കേരളത്തിലുള്ള ചിലര്‍ക്കു മൊബൈലില്‍ അയച്ചു കൊടുത്തിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പായ്ക്കറ്റ് പിന്നീട് സുരക്ഷിതമായി നയതന്ത്ര ചാനലിലൂടെ പുറത്തുകൊണ്ടുവരുന്ന ദൃശ്യങ്ങളാണ് ചിത്രീകരിച്ചത്.
സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിക്കാന്‍ സന്നദ്ധരായവര്‍ക്കു പിടിക്കപ്പെടില്ലെന്ന സന്ദേശം നല്‍കാനാണ് വീഡിയോ ചിത്രീകരിച്ചത്. സ്വപ്നയുടെയും സംഘത്തിന്റെയും നീക്കങ്ങളെല്ലാം കൃത്യമായി അറിയാവുന്നൊരു ശത്രു ഇവര്‍ക്ക് ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.