KERALA

സ്വര്‍ണക്കടത്ത് : ശിവശങ്കറുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ചുറ്റിപ്പറ്റി. ശിവശങ്കറുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. ശിവശങ്കറുടെ വരുമാനം സംബന്ധിച്ച വിവരശേഖരണത്തിനാണ് ചോദ്യം ചെയ്യല്‍. ശിവശങ്കറെ നേരത്തെ കസ്റ്റംസ് ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ശിവശങ്കര്‍ നല്‍കിയ വരുമാനത്തിന്റെ കണക്ക് സംബന്ധിച്ച് പൊരുത്തക്കേട് തുടരുന്ന സാഹചര്യത്തിലാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തത്. ശിവശങ്കര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന വരവ് ചെലവ് കണക്ക് തയ്യാറാക്കുന്നത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ്. അതിനിടെ, ഇന്നലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിലും കസ്റ്റംസ് അന്വേഷണം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

Show More

Related Articles

Back to top button
Close