KERALANEWS

സ്വര്‍ണക്കള്ളക്കടത്തില്‍ ഹവാല തീവ്രവാദ ബന്ധമുണ്ടെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണം ,ഡോളര്‍ കള്ളക്കടത്ത് കേസുകളില്‍ ഹവാല , തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി കസ്റ്റംസ് രംഗത്ത്. മഹാരാഷ്ട്ര സ്വദേശിയായ ഹവാല ഇടപാടുകാരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കസ്റ്റംസ് തുടങ്ങി. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ. കസ്റ്റഡിയിലുള്ള റബിസിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് എന്‍.ഐ.എ. കോടതിയെ സമീപിച്ചു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയില്‍ ഉദ്യോഗസ്ഥരും, പൊലിസുമാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വന്‍തോതില്‍ ഹവാല ഇടപാടുകള്‍ നടന്നതായി കസ്റ്റംസ് എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ രാജേന്ദ്ര പ്രകാശ് പവാറാണ് ഹവാല ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് കസ്റ്റംസ് പറയുന്നു. ഇയാള്‍ക്ക് പല തവണ സമന്‍സ് അയച്ചെങ്കിലും കൈപ്പറ്റാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അടക്കം സ്വപ്നയും സരിത്തും രഹസ്യമൊഴിയില്‍ ഉള്‍പ്പെടെ പറയുന്ന രാഷ്ട്രിയ നേതാക്കളുടെ യും ഹവാല ഇടപാടുകള്‍ രാജേന്ദ്ര പ്രകാശ് പവ്വാറാണ് നീയന്ത്രിച്ചതെന്ന് കസ്റ്റംസ് കരുതുന്നു. ഒപ്പം ഇത്തരം ഹവാല ഇടപാടുകള്‍ക്ക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുമായി ബന്ധമുണ്ടെന്നും കസ്റ്റംസ് പറയുന്നു. ഇതിന്റെ ഭാഗമായി സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിക്ക് പിന്നാലെ എന്‍ഐഎ കേസിലെ പത്താം പ്രതിയായ റബിന്‍ സിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് എന്‍.ഐ.എ കോടതിയെ സമീപിച്ചത്. ഇതിനിടെ ജയിലില്‍ വച്ച് ഭീഷണിയുണ്ടായെന്ന സ്വപ്നയുടെ പരാതി കസ്റ്റംസ് ശരിവച്ചു. ഇക്കാര്യം അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു. രാഷ്ട്രിയ നേതാക്കളുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ട് അട്ടക്കുളങ്ങര ജയിലില്‍ വച്ചാണ് ഭീഷണി ഉയര്‍ന്നത്. ജയില്‍ ഉദ്യോഗസ്ഥരും , പൊലീസുമാണ് ഇതിനു പിന്നിലെന്നും കസ്റ്റംസ് പറയുന്നു. ജയിലില്‍ ഇപ്പോഴും സ്വപ്നക്ക് നേരെ ഭീഷണിയുണ്ടാകുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close