BIZ

സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: കഴിഞ്ഞ ദിവസം രണ്ടു ഘട്ടങ്ങളിലായി വില വര്‍ധിച്ച ശേഷം വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 29440 രൂപയും ഗ്രാമിന് 4930 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണവില പവന് 800 രൂപ വര്‍ധിച്ച് 40,000 രൂപയിലെത്തിയിരുന്നു. ഉച്ചയ്ക്ക് പവന് 240 രൂപ വീണ്ടും വര്‍ധിച്ച് 40240 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയിലെത്തി സ്വര്‍ണവില റെക്കോഡിട്ടിരിന്നു. അടുത്ത രണ്ട് ദിവസങ്ങളിലും ഇതേവിലയില്‍ തന്നെയാണ് വിപണനം നടന്നത്. എന്നാല്‍, ഓഗസ്റ്റ് 10ന് വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന് 1600 രൂപ ഒറ്റയടിക്ക് ഇടിഞ്ഞ് 39,200 രൂപയിലെത്തിയിരുന്നു.

Tags
Show More

Related Articles

Back to top button
Close