BIZ

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി.ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില 0.1ശതമാനം ഉയര്‍ന്ന് 1,841.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.2ശതമാനം ഉയര്‍ന്ന് 49,380 രൂപയായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close