കൊച്ചി: രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി ഉയര്‍ന്നു.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. 10 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4690 രൂപയായി.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഈ മാസം പത്തിന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപ എന്ന നിലയിലാണ് ഉയര്‍ന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്.37,120 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഈ മാസം അഞ്ചിനാണ് ഈ നിലവാരം രേഖപ്പെടുത്തിയത്.