BIZ
സ്വര്‍ണവില കുതിക്കുന്നു;പവന് 33,200 രൂപ

തിരുവനന്തപുരം : സ്വര്‍ണ വില കുതിക്കുന്നു. ഒരു പവന് വില 33,200 രൂപയാണ്. ഇന്ന് ഗ്രാമിന് 50 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4150 രൂപയായി. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. ഇടക്ക് പവന് 29,920, 30,200, 30,400 എന്നിങ്ങനെ മാറി മാറി വന്ന സ്വർണ വില മാർച്ച് 31 ആയപ്പോഴേക്കും പവന് 32,200 രൂപയിലെത്തുകയായിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് മെയ് 22 നായിരുന്നു. അതിന് ശേഷം സ്വര്‍ണ്ണ നിരക്ക് പടിപടിയായി ഉയരുകയായിരുന്നു. ഗ്രാമിന് 2,875 രൂപയായിരുന്നു മെയ് 22 ലെ നിരക്ക്.വരും ദിവസങ്ങളിൽ സ്വർണത്തിന് വില ഇനിയും ഉയരാനാണ് സാധ്യത.