BIZ
സ്വര്‍ണവില കുതിച്ചുയരുന്നു; പവന് ഇന്ന് വര്‍ധിച്ചത് 600 രൂപ

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില തുടര്‍ച്ചയായ ഏഴാം ദിവസം റെക്കോര്‍ഡ് നിരക്കില്‍. പവന് ഇന്ന് 600 രൂപ വര്‍ധിച്ച് 39,200 രൂപയായി. ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,900 രൂപയായി. പത്ത് ദിവസം കൊണ്ട് 2600 രൂപ പവന് ഉയര്‍ന്നു.
ഈ നില തുടര്‍ന്നാല്‍ ഈ ആഴ്ചയില്‍ തന്നെ സ്വര്‍ണവില 40,000 കടക്കുമെന്നാണ് സൂചന. ദേശീയ തലത്തില്‍ പത്ത് ഗ്രാമിന് 52,410 രൂപയായി.
യു.എസ് ചൈന തര്‍ക്കവും കൊവിഡ് പശ്ചാത്തലത്തില്‍ നിക്ഷേപം സ്വര്‍ണത്തില്‍ കൂടിയതും ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്പോര്‍ട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,975 ഡോളറില്‍ എത്തി. ആറു വ്യാപാര ദിനങ്ങളിലായി സ്വര്‍ണത്തിന് 160 ഡോളര്‍ ഉയര്‍ന്നു.