സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4695 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയിലെത്തി.ആഗോളവിപണിയിലും സ്വര്‍ണ വില ഇടിയുകയാണ്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് വില ഇടിയുന്നതിനുള്ള ഒരു കാരണമാണ്. യു.എസില്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിക്ഷേപകരെ ഓഹരിയിലുള്പ്പടെ പണമിറക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇതും വില കുറയുന്നതിനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നു. കോവിഡ് വാക്സിന് സംബന്ധിച്ച പ്രഖ്യാപനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.കോവിഡും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും കാരണം 25 ശതമാനമാണ് ഈ വര്‍ഷം സ്വര്‍ണവില ഉയര്‍ന്നത്. ആഗോള സമ്പദ്വ്യവസ്ഥക്ക് പ്രതീക്ഷിച്ച ആഘാതമുണ്ടായിട്ടില്ലെന്ന ഐ.എം.എഫ് പ്രഖ്യാപനവും ചൈനയെ പോലുള്ള രാജ്യങ്ങള്‍ വേഗത്തില്‍ പ്രതിസന്ധിയില്‍ നിന്ന് കര കയറുന്നതും സ്വര്‍ണവിലയെ വരുംനാളുകളിലും കാര്യമായി സ്വാധീനിക്കാനിടയുണ്ട്.