BIZ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ പവന് 400 രൂപ

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസത്തിനിടെ പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപയായി.ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോള സമ്പദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 30 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 37120 രൂപയായി താഴ്ന്നു. തുടര്‍ന്ന് ആഴ്ചകളോളം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. 37,880 രൂപ. തുടര്‍ന്നുള്ള രണ്ടുദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നതാണ് ദൃശ്യമായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close