BIZ
സ്വര്‍ണവില വീണ്ടും മുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 800 രൂപയും ഗ്രാമിന് നൂറു രൂപയുമാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 40,000 രൂപയായി. ഗ്രാമിന് 5000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിനു ശേഷമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധനയാണ് ആഭ്യന്തര വിപണയില്‍ പ്രതിഫലിച്ചിരിക്കുന്നത്.