KERALATop News

സ്വര്‍ണ്ണക്കടത്തില്‍ മന്ത്രി ജയരാജന്റെ മകന്റെ പങ്കും പരിശോധിക്കണമെന്ന് കെ സുരേന്ദ്രന്‍

തൃശൂര്‍ : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ഇപി ജയരാജന്റെ മകന്റെ പങ്കും അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാരിലും പാര്‍ട്ടിയിലും ഉള്ളവര്‍ കുടുങ്ങുമെന്നായപ്പോഴാണ് അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നത്. ജലീലിനെ കൂടാതെ ഇപി ജയരാജന്റെ മകന്റെ പേരും ഉയര്‍ന്നുവന്നതോടെയാണ് ഇതിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നത് അപലപനീയമാണ്. നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

ഇപ്പോള്‍ ഇഡിക്കെതിരെ തിരിഞ്ഞത് വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമോ എന്ന ഭയം കാരണമാണ്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ് എന്ന ആരോപണത്തോട് മുഖ്യമന്ത്രി മറുപടി പറയണം. അന്വേഷണം തന്നിലേക്കെത്തുമോ എന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. സ്വപ്ന സുരേഷ് ആശുപത്രിയില്‍ ജീവനക്കാരുടെ ഫോണ്‍ ഉപയോഗിച്ച് ചില ഉന്നതരെ ബന്ധപ്പെട്ടതായാണ് വിവരം. സര്‍ക്കാരാണ് ഇതിന് അവസരമൊരുക്കിയത്. സ്വപ്ന സുരേഷിനെ കേരളാ പോലീസിന് വിട്ടുകൊടുക്കാനുള്ള നീക്കം കേസന്വേഷണം അട്ടിമറിക്കാനാണ്. ജലീല്‍ ചില മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. സ്വപ്നയും ജലീലും ഒരേ തൂവല്‍ പക്ഷികളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read More: ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ലാതെ ജലീല്‍

Read More: കാര്‍ വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടു; ജലീല്‍ എത്തിയത് സ്വകാര്യ വാഹനത്തില്‍

Read More: മന്ത്രി ജലീലിനെയും ബിനീഷ് കോടിയേരിയെയും വീണ്ടും ചോദ്യം ചെയ്യും

Read More: മതഗ്രന്ഥത്തിന്റെ ഭാരം നോക്കി ജലീലിനെ കുരുക്കാന്‍ കസ്റ്റംസ്

Read More: മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവോ, കസ്റ്റംസും വെട്ടില്‍

Read More: മലയാള സര്‍വ്വകലാശാലയ്ക്കായി ഭൂമി വാങ്ങിയതില്‍ വന്‍ക്രമക്കേട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close