KERALANEWS

സ്വര്‍ണ്ണക്കടത്ത് കേസ്:തുടര്‍നിയമനടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അതീവഗുരുതര വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നിയമനടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഞെട്ടിക്കുന്നതാണ്.കേരള ചരിത്രത്തില്‍ ഇത്തരം ആരോപണം മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിട്ടില്ല.രണ്ടുമാസം മുന്‍പ് 164 പ്രകാരമുള്ള മൊഴി കസ്റ്റംസിന് കിട്ടിയിട്ടും ഇത്രയും നാള്‍ അതിന്‍മേല്‍ നടപടിയെടുക്കാതിരുന്നത് സംശയം ഉണര്‍ത്തുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍,താരീഖ് അന്‍വര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close