BIZNEWS

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്, പവന് 120 രൂപ കുറഞ്ഞു


കൊച്ചി: സംസ്ഥാനത്ത് പവന് 120 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയാണ് വില. ഒരു ഗ്രാമിന് 4,725 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ 1,939.89 ഡോളറിലാണ് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 37,920 രൂപയായി ഇന്നലെ വില ഉയര്‍ന്നിരുന്നു. ഒരു ഗ്രാമിന് 4,740 രൂപയും. ഇതാണ് സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

സെപ്തംബര്‍ ഒന്നിന് സ്വര്‍ണ വില 37,800 രൂപയായി ഉയര്‍ന്നിരുന്നു. ഇതുവരെ സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക് ഇതായിരുന്നു . പ്രതിസന്ധിഘട്ടത്തില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതാണ് ഇടയ്ക്ക് വില ഇടിവിലേയ്ക്ക് നയിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close