
തിരുവനന്തപുരം: സംസ്ഥാനത്തും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു . കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പതാക ഉയര്‍ത്തി. സ്വാതന്ത്ര്യം എത്രത്തോളം വിലപ്പെട്ടതാണ് എന്ന് തിരിച്ചറിയുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് നിരീക്ഷണത്തിലായതിനാല്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയത്. കോവിഡ് ദൈനംദിന ജീവിതത്തെ ബാധിച്ചതിനാല്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും ഈ മഹാമാരിയെയും നാം അതിജീവിക്കുമെന്നും കടകംപള്ളി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
രാജ്ഭവനില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പതാക ഉയര്‍ത്തി. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സ്വതന്ത്ര ദിനാഘോഷ ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ രാജു പതാക ഉയര്‍ത്തി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തി മന്ത്രി ജെ. മഴ്സിക്കുട്ടിയമ്മ പതാക ഉയര്‍ത്തി സല്യൂട്ട് ഏറ്റുവാങ്ങി .ആലപ്പുഴയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ധനമന്ത്രി ടി.എം തോമസ് ഐസക്കും കോട്ടയത്തും മന്ത്രി പി തിലോത്തമന് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.ഇടുക്കില് മന്ത്രി എം. എം മണിയും പാലക്കാട് മന്ത്രി കെ.കൃഷ്ണന് കുട്ടിയും പതാക ഉയര്‍ത്തി സല്യൂട്ട് ഏറ്റുവാങ്ങി .കാസര്‍ഗോഡ് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. കൊച്ചി നേവല്‍ ബേസില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ വൈസ് അഡ്മിറല്‍ എ.കെ. ചൗള യൂദ്ധ സ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയതിനെ തുടര്‍ന്ന് എറണാകുളം, തൃശൂര്‍, വയനാ,ട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ കലക്ടര്‍മാരും മലപ്പുറത്ത് ഡെപ്യൂട്ടി കലക്ടറും കോഴിക്കോട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാണ് പതാക ഉയര്‍ത്തിയത്.