KERALA

സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ മന്ത്രി എ. കെ. ബാലൻ അനുശോചിച്ചു

തിരുവനന്തപുരം: സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ അഗാധമായി ദുഃഖിക്കുന്നതായി മന്ത്രി എ.കെ. ബാലന്‍. അദ്ദേഹത്തിൻറെ വിയോഗം രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്ക് വലിയൊരു നഷ്ടമാണ്. സ്വന്തം ജീവൻ പോലും പണയം വെച്ചാണ് അദ്ദേഹം ഇന്ത്യയിലെ വർഗീയ ശക്തികൾക്കെതിരെ പോരാടിയത്. നിരവധി തവണ വർഗീയവാദികളുടെ ആക്രമണത്തിന് ഇരയായെങ്കിലും തെല്ലും തല കുനിക്കാതെ വർഗീയതക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. ഇന്ത്യയുടെ ശരിയായ പാരമ്പര്യങ്ങളെയാണ് അദ്ദേഹം എക്കാലവും ഉയർത്തിപ്പിടിച്ചത്. കേരളത്തോടും ഇവിടത്തെ സാമൂഹ്യ അന്തരീഷത്തോടും എന്നും അടുപ്പമുണ്ടായിരുന്ന അദ്ദേഹം നിരവധി തവണ കേരളത്തിൽ വരികയും ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടങ്ങളിൽ പങ്കുചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close