INDIANEWSTop News

സ്വാമി നിത്യാനന്ദ ഇന്ത്യയില്‍ കാലു കുത്തിയാല്‍ കോവിഡ് അവസാനിക്കും; രാജ്യം കോവിഡ് മുക്തമാകുമെന്ന പ്രഖ്യപനവുമായി ആള്‍ദൈവം സ്വാമി നിത്യാനന്ദ

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി എന്നു തീരുമെന്ന ചോദ്യത്തിന് മാസ്സ് മറുപടിയുമായി വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. താന്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ രാജ്യത്തെ കോവിഡ് വ്യാപനം അവസാനിക്കുമെന്നാണ് ആള്‍ദൈവത്തിന്റെ മറുപടി. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് നിത്യാനന്ദ പുതിയ വിഡിയോയുമായി രംഗത്തെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ വിഡിയോയിൽ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി എന്നു തീരുമെന്ന ഒരു ശിഷ്യന്റെ ചോദ്യത്തിനാണ് നിത്യാനന്ദയുടെ മറുപടി നല്‍കിയത്. അമ്മാന്‍ ദേവി തന്റെ ശരീരത്തില്‍ പ്രവേശിച്ചെന്നും താന്‍ താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാവുമെന്നുമാണ് നിത്യാനന്ദ പറഞ്ഞത്. നേരത്തെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ കൈലാസ ദ്വീപിലേക്ക് വരുന്നത് നിത്യാനന്ദ വിലക്കിയിരുന്നു.

കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ്‌ വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണമുള്ള രാജ്യമായാണ്‌ കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. രാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചിരുന്നു.

ഓഗസ്റ്റിൽ നിത്യാനന്ദ പുതിയ സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ പുതിയ കറൻസിയും പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനൽ കേസുകളിൽ രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ.

ഇന്ത്യക്ക് പുറമെ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ദ്വീപില്‍ വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം, ബ്രോഡ്കാസ്റ്റിംഗ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂര്‍ണ ഭരണവ്യവസ്ഥയുള്ള രാജ്യമായാണ് കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിച്ചത്. സ്വന്തമായ പതാകയും ദേശീയ ചിഹ്നവും നിത്യാനന്ദയുടെ കൈലാസത്തിനുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close