സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് അനുമതി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പിന് അനുമതി . ആരോഗ്യമന്ത്രി കെകെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന തീരുമാനം. ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ ജില്ലാ ആശുപത്രികളിലാണ് ഇവര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. ഈ ആശുപത്രികളിലെ പോസ്റ്റ്മോര്‍ട്ടം കാണുന്നതിനും ഇവര്‍ക്ക് അനുമതിയുണ്ടാകും. നിശ്ചിത ഫീസ് അടച്ച് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് മാര്‍ഗരേഖ തയ്യാറാക്കി കഴിഞ്ഞു.മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു വര്‍ഷത്തേയ്ക്കുള്ള ഇന്റേണ്‍ഷിപ്പിന് അനുമതി നല്‍കുക. പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചാലും വാര്‍ഷിക ഫീസ് നല്‍കണം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണ്‍ഷിപ്പ് സൗകര്യം അനുവദിക്കും. നിലവില്‍ പഠിക്കുന്ന സ്ഥാപനവും ആശുപത്രികളുമായി ധാരണാപത്രം ഒപ്പിടണം എന്നും വ്യവസ്ഥയുണ്ട്.ഫീസ് വിവരങ്ങള്പോസ്റ്റ്മോര്ട്ടം – വാര്‍ഷിക ഫീസ് 10,000 രൂപ, ഡിഎന്‍ബി വിദ്യാര്‍ത്ഥികള്‍ക്ക് – 25,000 രൂപ, വിദേശ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ – 10000 രൂപ (പ്രതിമാസം), പൊതുജനാരോഗ്യ പരിശീലനം – 5000 രൂപ (പ്രതിമാസം), വിദേശ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ഷിപ്പ് – വാര്‍ഷിക ഫീസ്- 1,20,000 രൂപ, സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥിളുടെ ഇന്റേണ്‍ഷിപ്പ് – 60,000.