INDIANEWSTrending

സ്വിറ്റ്സർലണ്ടിൽ പോകാൻ ചെന്ന് എത്തിപ്പെട്ടത് പാകിസ്ഥാൻ ജയിലിൽ; നാലുവർഷത്തിന് ശേഷം തെലങ്കാന സ്വദേശി ജയിൽ മോചിതനായി വീട്ടിലെത്തി

ഹൈദരാബാദ്: നിയമവിരുദ്ധമായി പാക് അതിർത്തിയിൽ പ്രവേശിച്ചതിന് പാകിസ്ഥാൻ തടവിലായിരുന്ന ഹൈദരാബാദ് സ്വദേശി നാല് വർഷത്തിന് ശേഷം ജയിൽമോചിതനായി. ഹൈദരാബാദ് സ്വദേശിയായ പ്രശാന്ത് എന്ന ടെക്കി ആണ് ഇന്നലെ പാക് ജയിലിൽ നിന്ന് മോചിതനാവുന്നത്.

വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് പ്രശാന്ത് സ്വിട്സര്ലാണ്ടിലെ പോകാൻ തീരുമാനിക്കുന്നത്. അതിനായി 2017 ഏപ്രിൽ 11ന് വീട് വിടുകയും ചെയ്തു. എന്നാൽ പണം തികയാത്തതിനാൽ രാജസ്ഥാനിലെ ബിക്കാനർ വരെ ട്രെയിനിൽ യാത്ര ചെയ്ത് പാക് അതിർത്തി ചാടി കടക്കുകയായിരുന്നു. എന്നാൽ പാക് പട്രോളിങ് ഫോഴ്‌സിന്റെ കണ്ണിൽപ്പെടുകയും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അനധികൃതമായി അതിർത്തി കടന്നതിനു കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. അതേ മാസം കാണ്മാനില്ല എന്ന പേരിൽ മാധാപൂർ സ്റ്റേഷനിൽ കേസും ഫയൽ ചെയ്തു. മെയ് 31നാണ് തടവ് കാലാവധി പൂർത്തിയായ പ്രശാന്തിനെ മാതാപുർ പോലീസിന് കൈമാറുന്നത്. ഇന്നലെ തിരികെ ഹൈദരാബാദിൽ എത്തിക്കുകയായിരുന്നു.

പ്രശാന്തിനെ സുരക്ഷിതമായി തിരികെ എത്തിച്ചതിന് പ്രശാന്തിന്റെ കുടുംബാംഗങ്ങൾ തെലങ്കാന സർക്കാരിനും ഇന്ത്യൻ സർക്കാരിനും വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നന്ദി അറിയിച്ചു.

തിരികെ എത്തിയ പ്രശാന്ത് ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ചു. തന്നെപോലെ എത്തിപ്പെട്ടവർ നിരവധി പേരുണ്ടെന്നും തങ്ങൾ ചാരന്മാരല്ല എന്നും പ്രദേശത്ത് പ്രവേശിച്ച ശേഷം അവർക്ക് തിരിച്ചുവരാനാവാതെ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടി. ഇത്രപെട്ടെന്ന് തിരികെയെത്താൻ കരുതിയില്ലെന്നും നവീട്ടുകാരെ കണ്ടതോടെ സന്തോഷമായെന്നും പ്രശാന്ത് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close