KERALANEWSTop News

സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷ നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം: പരാതിയുമായി സരിത്തിന്റെ അമ്മ; ജയിൽ അധികൃതർ കുടുക്കാൻ ശ്രമിക്കുന്ന നേതാക്കൾ ഇവരാണ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിലെയും, ബിജെപിലെയും പ്രമുഖ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദമെന്നു പരാതി. പ്രതിയായ സരിത്ത് എന്‍ഐഎ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനുമാണ് ഇതെക്കുറിച്ച് പരാതി നല്‍കിയത്. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരു പറയാനാണ് സമ്മര്‍ദം. സരിത്തിനെ ശനിയാഴ്ച നേരിട്ട് ഹാജരാക്കണമെന്ന് എന്‍ഐഎ കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം റിമാന്‍ഡ് പുതുക്കുന്നതിനായി എന്‍ഐഎ കോടതിയില്‍ ഓണ്‍ലൈന്‍ വഴി ഹാജരാക്കിയപ്പോഴാണ് സരിത്ത് പരാതി ഉന്നയിച്ചത്. ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സ്വര്‍ണക്കടത്തു കേസിനോട് അനുബന്ധമായി ഡോളര്‍ക്കടത്തിലും കസ്റ്റംസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നു സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.

ആ മൊഴി കസ്റ്റംസ് ഭീഷണിപ്പെടുത്തിയാണ് പറയിച്ചത് എന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നും പരാതിയില്‍ പറയുന്നു. എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി പറയാനാകില്ലെന്നും നേരിട്ടു ഹാജരാകാന്‍ അനുവദിക്കണമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സരിത്തിനെ ശനിയാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close