Covid Updates

സ്‌കൂളുകളിലെ ഉച്ചഭക്ഷണ അരി കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് നല്‍കി

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാലയങ്ങളില്‍ കെട്ടികിടന്നത് കമ്മ്യൂണിറ്റി കിച്ചനിലേക്കും മറ്റും മിക്കവാറും സ്‌കൂളുകള്‍ നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ചില സ്‌കൂളുകളില്‍ പക്ഷേ ഇതു നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സ്‌കൂളുകളും പരസ്പരം ആലോചിച്ച് അവ കൈമാറാന്‍ വേണ്ട നടപടിയെടുക്കാം. സംസ്ഥാനത്ത് ഇന്നലെ വരെ 2088 ട്രക്കുകള്‍ ചരക്കുമായി എത്തി. അവശ്യസാധനങ്ങളുടെ വരവ് തൃപ്തികരമാണ്. പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ച് വരെ നീട്ടി. 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ വിദേശത്ത് നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങി പോകാന്‍ സാധിക്കാത്തവര്‍ക്കും ഇക്കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കുമാണ് ധനസഹായം
വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്ക ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സൗകര്യം 201 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ ഉപയോഗപ്പെടുത്തി. 3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍ നിന്നാണ്. 153660 പേര്‍. മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തവരിലേറേയും ?ഗള്‍ഫ് നാടുകളില്‍ നിന്നാണ്. സൗദി – 47268, യുകെ – 2112 അമേരിക്ക -1895, ഉക്രൈന്‍ – 1764 ഇങ്ങനെ എല്ലാ രാജ്യത്തില്‍ നിന്നും പ്രവാസികള്‍ മടങ്ങി വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ മുന്‍?ഗണനാ അടിസ്ഥാനത്തില്‍ തരംതിരിച്ച് കേന്ദ്രസര്‍ക്കാരിനും അതതു രാജ്യങ്ങളിലെ എംബസികള്‍ക്കും കൈമാറും. ഇക്കാര്യത്തില്‍ കൃത്യമായ പ്ലാന്‍ ഈ വിവരം വച്ചു തയ്യാറാക്കാന്‍ കേന്ദ്രത്തിന് സാധിക്കും. ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ കൊണ്ടു വരാന്‍ ഓണലൈനായി രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടക – 30576, തമിഴ്‌നാട് -29181, മഹാരാഷ്ട്ര – 13113 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ വന്നിരിക്കുന്നത്. ഇവിടെ നിന്നും താത്കാലിക ആവശ്യങ്ങള്‍ക്കായി പുറത്തേക്ക് പോയവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഇവിടെ മുന്‍?ഗണന നല്‍കുക.

Tags
Show More

Related Articles

Back to top button
Close