KERALANEWS

സ്‌കൂളുകള്‍ അണുവിമുക്തമാക്കി അഗ്‌നിരക്ഷാസേന

തിരുവനന്തപുരം: : സംസ്ഥാനത്തെ സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കുന്നതിനുമുന്നോടിയായി അഗ്‌നിരക്ഷാസേന അണുനശീകരണജോലികള്‍ തുടങ്ങി. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനും വോട്ടെണ്ണലിനും സ്‌കൂളുകള്‍ ഉപയോഗപ്പെടുത്തിയിരുന്നു. കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളായും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ ചികിത്സാകേന്ദ്രങ്ങള്‍ മറ്റിടങ്ങളിലേക്കുമാറ്റി. ഇങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിദ്യാലയങ്ങളാണ് അണുവിമുക്തമാക്കുന്നത്.

അണുവിമുക്തമാക്കേണ്ട സ്‌കൂളുകളുടെ പട്ടിക വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അഗ്‌നിരക്ഷാസേനയ്ക്ക് കൈമാറി.നിലവില്‍ വിവിധ പരീക്ഷകള്‍ നടക്കുന്ന സ്‌കൂളുകളും കോളേജുകളും അഗ്‌നിരക്ഷാസേന അണുവിമുക്തമാക്കുന്നുണ്ട്. സ്‌കൂളുകളുടെ ശുചീകരണമാണ് മറ്റൊരു പ്രതിസന്ധി. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങളുണ്ട്. ജലജന്യരോഗങ്ങള്‍ വ്യാപകമാകുന്നതിനാല്‍ കിണറുകളുടെ ശുചീകരണവും പ്രധാനമാണ്.പൊതുഗതാഗതസൗകര്യം കുറഞ്ഞത് മലയോരമേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാകും.

സ്‌കൂള്‍ ബസുകളിലെ യാത്രയ്ക്ക് ഒരു സീറ്റില്‍ ഒരു കുട്ടിയെന്ന രീതിയിലുള്ള ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. വരുമാനക്കുറവുമൂലം സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിയ ഒട്ടേറെ സ്ഥലങ്ങളുണ്ട്. കെ.എസ്.ആര്‍.ടി.സി.യും സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിച്ചിട്ടില്ല.വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമാകുന്ന തരത്തില്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന് ഡി.ഡി.ഇ.മാര്‍ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടുതല്‍ സര്‍വീസുകള്‍ വേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി ആര്‍.ടി.ഒ.മാര്‍ക്ക് കൈമാറാനുള്ള നടപടികളും പുരോഗമിക്കുകയാണ്. സ്വകാര്യവാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ കഴിയാത്ത രക്ഷിതാക്കളും വിഷമത്തിലാണ്. സ്‌കൂളുകളില്‍ എത്താന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഗൂഗിള്‍മീറ്റ്, ഗൃഹസന്ദര്‍ശനം, പ്രാദേശിക പി.ടി.എ., പഠനവീട് എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close