INDIANEWSTrending

സ്‌കൂളുകള്‍ തുറന്ന് കര്‍ണാടക

ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനം. ജൂണ്‍ 14 മുതല്‍ 25 വരെ എസ്എസ്എല്‍സി പരീക്ഷ നടത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു. പരീക്ഷാ തീയതി സംബന്ധിച്ച് എതിര്‍പ്പുണ്ടെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് അറിയിക്കാന്‍ അവസരം നല്‍കും. ഫെബ്രുവരി 26 വരെ ഡയറക്ടര്‍ ഓഫ് എക്സാമിനേഷന്‍സിന് പരാതി നല്‍കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.ഭാഷ പരീക്ഷകളാണ് തുടക്കത്തില്‍. ജൂണ്‍ 16ന് കണക്ക് പരീക്ഷ നടത്താനാണ് തീരുമാനം. ഇംഗ്ലീഷ് അല്ലെങ്കില്‍ സെക്കന്‍ഡ് ലാംഗ്വേജ് ജൂണ്‍ 18ന്, സയന്‍സ് 21, സോഷ്യല്‍ സയന്‍സ് 25 എന്നിങ്ങനെ പരീക്ഷ നടത്താനാണ് തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close