
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ രണ്ട് ഷിഫ്റ്റായി പ്രതിദിനം 100 വിദ്യാര്‍ത്ഥിളെ പ്രവേശിപ്പിക്കും.ആദ്യ ഘട്ടത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ 25 വീതം 50 കുട്ടികള്‍ക്ക് രാവിലെയും 50 പേര് ഉച്ചക്ക് ശേഷവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സ്കൂളിലെത്തണം. ഒരു കുട്ടി പരമാവധി മൂന്നു മണിക്കൂര്‍ മാത്രമേ സ്കൂളില്‍ ചെലവഴിക്കാവൂ എന്നും ശുപാര്‍ശ ചെയ്യുന്നുണ്ടെന്നാണ് സൂചന. എസ് സിആര്‍ടി ഡയറക്ടര്‍ ഡോ.ജെ പ്രസാദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്ക് ഉടന്‍ സമര്‍പ്പിക്കും.
രണ്ടാം ഘട്ടത്തില്‍ ഒമ്പത്, പ്ലസ് വണ്‍ ക്ലാസ്സുകള്‍ക്കും തുടര്‍ന്ന് എട്ടു മുതല്‍ താഴോട്ടുള്ള ക്ലാസ്സുകള്‍ക്കും സ്കൂളിലെത്താം.
ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകാരുടെ സംശയനിവാരണത്തിന് ഈ മാസം 15 മുതല്‍ സ്കൂളുകള്‍ തുറക്കുന്ന കാര്യം കേന്ദ്രം പുറപ്പെടുവിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്കാണ്.
കേരളത്തില്‍ കോവിഡ് വ്യാപനം കൂടുതലായതിനാല്‍ ജനുവരി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന
ഏപ്രില്‍ വരെ ഞായറാഴ്ചകളിലൊഴികെ പഠനവും മേയില്‍ വാര്‍ഷിക നടത്താനും സാധ്യതയുണ്ട്.